പ്രിയങ്കരി (ദി ത്രില്ലർ )
This page was generated on March 29, 2024, 9:39 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംധരണ്‍
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍ഹരിചരൻ ശേഷാദ്രി ,മം‌മ്ത മോഹൻ‌ദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പൃഥ്വിരാജ് സുകുമാരൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:07.

പ്രിയങ്കരീ ... പ്രിയങ്കരീ ...
കിനാവിലെ എന്‍ സുന്ദരീ ....
മിഴിപൂട്ടും വേളയിലെന്നും തിരി നീട്ടും താരക നീയേ
കൈ നീട്ടും നേരം വന്നെന്‍ ഇടനെഞ്ചില്‍ ചേരും തെന്നല്‍
പ്രിയങ്കരാ...പ്രിയങ്കരാ...
കിനാവിലെ എന്‍ സുന്ദരാ...
മിഴിപൂട്ടും വേളയിലെന്നും തിരി നീട്ടും താരക നീയേ..
കൈ നീട്ടും നേരം വന്നെന്‍ ഇടനെഞ്ചില്‍ ചേരും തെന്നല്‍

പുലരിതന്‍ മഞ്ഞണി നെറുകയില്‍
ഇളവെയില്‍ ചുംബനമണിയവേ
ചുമരിലെ നടുവിടും ജലകണം
പരിചിതം ....നിന്‍ മണമുതിരവേ
ഒന്നു കാണാന്‍ കൊതിക്കുന്ന നേരങ്ങളില്‍
നീ വന്നു കണ്മുന്നില്‍ നില്‍ക്കുന്നുവോ
ഞാന്‍ പാടാന്‍ നിനയ്ക്കുന്നൊരീണങ്ങളില്‍
ദൂരെ ബിഥോവന്റെ സിംഫണിയായ്
പ്രിയങ്കരീ.....പ്രിയങ്കരീ
കിനാവിലെ എന്‍ സുന്ദരീ

ഓ...പകലിനും...പാതിരാനിലാവിനും
പ്രണയമായ് മേവിയ മുകിലിനും
ഇതളുകള്‍ ചാരുതയേകിടും
മലരിനും മായിക ഭാവമായ്
ഈ തീരത്തണഞ്ഞൊരു പായ്‌വഞ്ചിയില്‍
നീ എന്നോടു ചേരുന്നൊരീ സന്ധ്യയില്‍
ആ മാനത്തു തിങ്കള്‍ വിളക്കെന്തിനോ
നാണിച്ചു കൈയാല്‍ മുഖം പൊത്താതെ...
ഹേയ്....ഹേയ്..
മിഴിപൂട്ടും വേളയിലെന്നും തിരി നീട്ടും താരക നീയേ ..
കൈ നീട്ടും നേരം വന്നെന്‍ ഇടനെഞ്ചില്‍ ചേരും തെന്നല്‍ ...
പ്രിയങ്കരീ...പ്രിയങ്കരീ...
കിനാവിലെ എന്‍ സുന്ദരീ
മിഴിപൂട്ടും വേളയിലെന്നും തിരി നീട്ടും താരക നീയേ ..
കൈ നീട്ടും നേരം വന്നെന്‍ ഇടനെഞ്ചില്‍ ചേരും തെന്നല്‍ ...
പ്രിയങ്കരീ ... പ്രിയങ്കരീ...
പ്രിയങ്കരാ........
തൂമഴ....നിലാമഴ...തൂകവേ ഹൃദയങ്ങളില്‍ .....
തൂമഴ....നിലാമഴ...തൂകവേ ഹൃദയങ്ങളില്‍ .....





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts