കിളിയെ കിളിയെ (പുതുമുഖങ്ങള്‍ )
This page was generated on May 6, 2024, 4:07 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംശ്യാം ധര്‍മന്‍
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
ഗായകര്‍ബിജു നാരായണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:58.

കിളിയേ...കിളിയേ തേന്മൊഴിപാടാന്‍ വായോ
ചന്ദനപ്പൂങ്കാറ്റേ നീയും വായോ ...
കിളിയേ...കിളിയേ തെന്മൊഴിപാടാന്‍ വായോ
ചന്ദനപ്പൂങ്കാറ്റേ നീയും വായോ
ആടിമേഘവും മായുന്നേ ..
നീലവാനവും തെളിയുന്നേ
പൂമണിക്കൊമ്പൊരുങ്ങുന്നേ
വണ്ണാത്തിപ്പെണ്ണേ പോരൂ ......
കിളിയേ...കിളിയേ തെന്മൊഴിപാടാന്‍ വായോ
ചന്ദനപ്പൂങ്കാറ്റേ നീയും വായോ

നാടൊരുങ്ങീല്ലേ...പച്ചത്തൂവലൊരുങ്ങീല്ലേ ..
നാട്ടുമാവുകളില്‍ കുഞ്ഞിക്കമ്മലു തീര്‍ത്തീല്ലേ (2)
ഹോയ്..നറുമഞ്ഞൾ വെയിലും വന്നേ ....
കറുകപ്പുൽമുത്തേറ്റുന്നേ..ആരാരോ കൂടെച്ചേരുന്നേ ..
കാത്തുകാത്തൊരു പൂവനിയില്‍ കൂട്ടുവന്ന പൊന്‍പൂവുകളേ..
കാലമേന്തുമീ നന്നാളില്‍ നെഞ്ചേറ്റിത്താളമൊരുക്കാം
കിളിയേ....കിളിയേ.... കിളിയേ....
കിളിയേ....കിളിയേ...കിളിയേ കിളിയേ........
കിളിയേ... കിളിയേ തേന്മൊഴിപാടാന്‍ വായോ
ചന്ദനപ്പൂങ്കാറ്റേ നീയും വായോ ...

നാക്കില വെച്ചില്ലേ...പൂക്കുല വെച്ചില്ലേ
നാണം വിരിയും തുമ്പകളില്‍ തുമ്പി തുള്ളില്ലേ..(2)
വോ...കണ്ണെത്താദൂരം താണ്ടി കാണാക്കര തേടിത്തേടി
സ്വപ്‌നങ്ങള്‍ തേടിപ്പോകുന്നേ ...
ആ മരത്തിലും ചില്ലാട്ടം പൂമരത്തിലും കൊടിയേറ്റം
ആടിയാടി വാ പൂമയിലായ്
പൂവാളും കുന്നിനു താഴെ...
കിളിയേ....കിളിയേ....
കിളിയേ....കിളിയേ....
(കിളിയേ...കിളിയേ....തെന്മൊഴിപാടാന്‍ വായോ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts