ശ്യാമ വര്‍ണ്ണന് (ബ്ലാക് ഡാലിയ )
This page was generated on April 27, 2024, 10:40 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംസയന്‍ അന്‍‌വര്‍
ഗാനരചനഐ എസ് കുണ്ടൂര്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:15.

ആ...ആ...ആ...ആ....
ശ്യാമവർണ്ണനു മൗലിയിലെന്നും പീലിത്തിരുമുടി ഞാൻ
ചേലിലണിയും കാൽത്തളയാകാൻ ഗോപീഹൃദയമിതാ
യമുനാനദിയും നെഞ്ചിലെഴുതും മധുരാപുരി തൻ പ്രണയകാവ്യം
പ്രേമ മുരളീ മധുരമായ് കണ്ണൻ പ്രാണസഖികൾക്കമൃതമായ്
(ശ്യാമവർണ്ണനു...)

അല്ലിയാമ്പല്‍പ്പൂവും കണ്ണിറുക്കിപ്പറയും കണ്ണൻ കളിത്തോഴൻ
ദേവഹംസം മൊഴിയും മാധവൻ തൻ പ്രേമം രാധേ നീ മാത്രം
മധുഭാഷിണി ഭാമയിവളിൽ മണിമാറിലണയ്ക്കുമോ
മൃദുപാണികൾ മേനി തഴുകും നവരുഗ്മിണിയാണു ഞാൻ
കല്പകപ്പൂങ്കാവനത്തിൽ വന്നിട്ടുണ്ട് മേനിരാവിൽ രാസകേളീലയം
ലാസ്യനടനാരവം കാമമദനാമൃതം മോഹസുഖ താണ്ഡവം
(ശ്യാമവർണ്ണനു...)

നെഞ്ചിനുള്ളിൽ നിറയും മേഘവർണ്ണനിനിയും എന്തേ ഘനമൗനം
കണ്ണനോടൊന്നിണങ്ങാൻ ഇഷ്ടം കൂടാൻ പിണങ്ങാൻ വേണം കോടി ജന്മം
മദിരോത്സവനാളുകൾ മുകിൽ വർണ്ണനു മോഹമായ്
യമുനാനദി വീണ്ടുമൊരു നാൾ പ്രണയാതുരയായ് വരും
കുന്നോളങ്ങൾ സ്നേഹം തന്നു അല്ലിത്തെന്നൽ കാതിൽ ചൊന്നു എന്നും എന്റേതല്ലേ
കണ്ണൻ എന്റേതല്ലേ ഭാമ നിന്റേതല്ലേ രാധ നിന്റേതല്ലേ
(ശ്യാമവർണ്ണനു...)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts