നിശാനദി (നായകന്‍ (1987) )
This page was generated on May 21, 2024, 9:12 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംഇളയരാജ
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍പ്രദീപ്‌ പള്ളുരുത്തി ,മഞ്ജരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കമലഹാസൻ ,കുയിലി ,ജനകരാജ്
ഗാനത്തിന്റെ വരികള്‍
Last Modified: September 14 2012 06:06:03.

ഹൊയ്യാ ഹൊയ്...ഹൊയ്..ഹൊയ്യാ ഹൊയ്
ഹൊയ്യാ ഹൊയ്...ഹൊയ്..ഹൊയ്യാ ഹൊയ്

നിശാനദി ഓളങ്ങള്‍ രാവില്‍
പ്രഭാമലര്‍ തൂകുന്നു ചേലില്‍
നിശാനദി ഓളങ്ങള്‍ രാവില്‍
പ്രഭാമലര്‍ തൂകുന്നു ചേലില്‍
പന്താടുന്നു തേടുന്നു നിന്നെ
ഹൊയ്യാ ഹൊയ്...ഹൊയ്...ഹൊയ്യാ ഹൊയ്
പ്രിയരാഗം പാടാന്‍ തുണയെന്നും വേണം
ഇളം കാമദാഹം മനസ്സില്‍ നീ തൂകൂ...
(നിശാനദി...)

ആവണിക്കടലിന്റെ ഇളകിടുമലനടുവില്‍
അചും...അചും...അചും...
ചിന്തുപാടുന്ന തളിർവലമുഴുകിടുമിളം കുളിരില്‍
അചും...അചും...അചും...
(ആഹാ..ആവണിക്കടലിന്റെ....)
പൊന്നിതൾ‌പ്പെണ്ണിനു മുടിയിതളില്‍
എന്നുമേ ചൂടുന്ന ഭൂമിയിലു്
വിളക്കിന്റെ വെളിച്ചത്തില്‍ തിരിയെരിയും
മിന്നാമിനുങ്ങുകള്‍ തീ തെളിക്കും
എന്റെ ആത്മാവില്‍ ഞാന്‍ പാടുമ്പോള്‍
നീ കൂടാമോ....ഹൊയ്....
(നിശാനദി...)

തുളുമ്പിടുമായിരം കനവുകള്‍ പൂത്തിരുന്നു....
അചും...അചും...അചും...
ഇഴയൊരുക്കിടും കൂടുകള്‍ നിനവിലു് ചാര്‍ത്തി നിന്നു...
അചും...അചും...അചും...
(അഹാ...തുളുമ്പിടുമായിരം...)
കാമവും മോഹവും ഉണര്‍ന്നവന്‍ ഞാന്‍
കാറ്റിന്റെ താലിപ്പൂ ചാർ‌ത്തീടാം...
ഹാ മനസ്സിലെ കുറുമൊഴി വല്ലികളില്‍
തേന്‍ കുരുവികള്‍ ചിറകടിച്ചെത്തുമ്പോള്‍
എന്റെ ആത്മാവില്‍ ഞാന്‍ പാടുമ്പോള്‍
നീ കൂടാമോ....ഹൊയ്....
(നിശാനദി...)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts