വിശദവിവരങ്ങള്‍ | |
വര്‍ഷം | 2010 |
സംഗീതം | ശ്യാം ധര്മന് |
ഗാനരചന | ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് |
ഗായകര്‍ | ജാസ്സി ഗിഫ്റ്റ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സുരാജ് വെഞ്ഞാറമൂട് ,സലിംകുമാർ ,ലക്ഷ്മി ശർമ ,ഗീത വിജയൻ ,സുബി സുരേഷ് ,തെസ്നി ഖാൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:53:51.
ആ പരുന്ത് ചെമ്പരുന്ത് കൂടിളക്കി പറന്നപ്പോൾ മൂളി വന്നു പെട്ടല്ലോ വെള്ളിമൂങ്ങ ആറ്റുവക്കിലെ ചേറ്റുപാടത്ത് വട്ടം പറ പറന്ന് നട്ടം കറങ്ങി വന്ന വെള്ളിമൂങ്ങ കണ്ണെത്താ ദൂരത്ത് കാണാത്തൊരു തീരത്ത് വാഴുന്ന രാജാവാകാൻ നീയും ഞാനും തമ്മിൽ കൂട്ട് ( ആ പരുന്ത്…) മൂങ്ങ മൂങ്ങ വെള്ളിമൂങ്ങ മണ്ണിലും വന്നല്ലോ വെള്ളിമൂങ്ങ പൂമാനം താഴത്ത് തുള്ളുന്ന പുള്ളിമാനേ പുള്ളിമാനേ പുന്നാരം കേട്ടു മയങ്ങിയോ സുന്ദരീ നീ പച്ചിലക്കാട്ടിലെ പച്ചപ്പനംകിളിയേ പനം കിളിയേ കെട്ടിയൊരുങ്ങി ഇരിക്കണതെന്തിനാടീ കല്യാണപ്പൂത്താലി ചാർത്തുന്നതാര് നാണിക്കാതെ പെണ്ണേ ചൊല്ലാമോ വാഴക്കുല ചെന്തെങ്ങോ കെട്ടി പന്തലൊരുങ്ങും വാലിട്ടെഴുതിയ പെണ്ണിനു മാരനെത്തും ( ആ പരുന്ത്…) താനതന്ത താന തന തന തന്താനേ… പത്തരമാറ്റുള്ള പിച്ചക തേൻ മലരേ തേന്മലരേ പട്ടഞൊറിയിട്ടു വന്നല്ലോ നീ കരളേ ആ കൊമ്പിലീകൊമ്പിലാമരപ്പൂക്കൊമ്പിൽ പൂക്കൊമ്പിൽ ആലവട്ടം പിടിച്ചാടി കിളിയിരുന്നേ ഏഴുനിലയുള്ള കണ്ണാടി വീട്ടിൽ രാജാത്തിയായി കൂടാലോ മാനത്തു മിന്നണ വെള്ളിത്താരങ്ങളെല്ലാം താലത്തിൽ കൊണ്ടു വന്ന കാഴ്ച വെയ്ക്കാം ( ആ പരുന്ത്…) |