മാലിനീ വനമാലിനീ (ഇങ്ങനെയും ഒരാള്‍ )
This page was generated on May 22, 2024, 5:43 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംമോഹന്‍ സിതാര
ഗാനരചനകൈതപ്രം
ഗായകര്‍മധു ബാലകൃഷ്ണൻ ,ഷീല മണി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിനു മോഹൻ ,സരയു മോഹൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:50.
 


മാലിനീ വനമാലിനീ കണ്ടോ നീയെൻ ശകുന്തളയെ
യാമിനീ ദേവയാമിനീ കണ്ടോ നീയെൻ കാമിനിയെ
മാനസസരസ്സിൽ നീരാടി മായാവനികയിൽ വന്നിറങ്ങി
പൊന്നരയന്നമായ് ഞാൻ വന്നില്ലേ
(മാലിനി..)

മരവുരി മൂടിയ മണിമാറിൽ
പ്രേമകളഭം കൊണ്ടു ഞാൻ കുളിരണിഞ്ഞു
പ്രിയേ ആ മരവുരി ഞാനായിരുന്നോ
താമരത്തളിരിൽ എഴുതി ഞാൻ
എന്റെ കവിഭാവനയിലെ സ്ത്രീരൂപം
അതിലെൻ ചിത്രം ഞാൻ കന്റു
അതിലെൻ ഗാനം ഞാൻ കേട്ടു
അറിയാ കനവിന്നോളങ്ങളിൽ
മുങ്ങി മയങ്ങി രാവുറങ്ങി
(മാലിനി..)



അനസൂയയോട് നീ പറയരുതേ സഖീ
പ്രിയംവദയെങ്ങാനുമറിഞ്ഞാലോ
നാഥാ പറയൂ അവരറിയാതെ എനിക്കെന്തു രഹസ്യം
അനവദ്യസുന്ദരമീ നിമിഷം
ഈ അനുരാഗരാഗിലരതിനിമിഷം
പൂങ്കാറ്റു കേട്ടു പറഞ്ഞാലോ എല്ലാരുമെല്ലാരുമറിഞ്ഞോട്ടേ
മാമുനിയെങ്ങാനുമറിഞ്ഞാലോ
കണ്വൻ എല്ലാം അറിയുമല്ലോ
(മാലിനി..)






 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts