മഞ്ഞ നൂലിലെ (വരൻ )
This page was generated on May 12, 2024, 3:22 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംമണി ശര്‍മ്മ
ഗാനരചനസിജു തുറവുര്‍
ഗായകര്‍വിധു പ്രതാപ് ,ശിവാനി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:49.
മഞ്ഞനൂലിലെ പൊന്‍ താലി
അണിയുവാന്‍ വരൂ കളവാണീ
മന്ത്രമോതിരം കൈമാറി
മകരദീപങ്ങള്‍ ചിരി തൂകി
പദകമലങ്ങള്‍ പതിയുമ്പോള്‍
മണ്ണിനുപോലുമോരാനന്ദം
മധുവായ് നീ വന്നണയുമ്പോള്‍
വയലില്‍ നിറയെ വാസന്തം
മംഗള വാദ്യ വിശേഷങ്ങള്‍
മഞ്ജുള നീത വിതാനങ്ങള്‍
മനവും തനുവും ഒന്നാകും
മിന്നു ചാര്‍ത്തുമീ ശുഭനേരം

മാംഗല്യം തന്തുനാനേനാ
മമ ജീവന ഹേതുനാ:
കാന്തേ ബധ്നാമി സുഭഗെ
ത്വം ജീവ സരദാം ശതം

നന്മകള്‍ ഞങ്ങള്‍ നേരുന്നു
മനസ്സുകളൊന്നായ്‌ ചേരുന്നു
പൊന്മുളനീയ്യുകള്‍ വിരിയുന്നു
സകലഭാഗ്യവും ചൊരിയുന്നു
നിന്‍ മകനെയ്തൊരു ശരമുനയില്‍ നി-
ന്നുണരുന്നല്ലോ കോടി മലരുകള്‍
സര്‍വ്വരുമിവരില്‍ ചൊരിയുന്നല്ലോ
നല്ലത് വരുവാന്‍ സ്നേഹ മലരുകള്‍

കൈ പിടിക്കുവാന്‍ ഇന്നും ഉണ്ണിതന്‍
കരളിനുള്ളിലെ കനവറിഞ്ഞവന്‍
കനക ദീപങ്ങള്‍ സാക്ഷിയായവന്‍
കാത്തിടാ വന്നു ചേര്‍ന്ന വല്ലഭന്‍

സഖാ സപ്തപദായ ഭവ .....

ഇനിയെന്റെ കൂട്ടില്‍ ഒരുമിച്ചു വാഴാന്‍
കൂടെ വരൂ എന്റെ കണ്മണിപ്പെണ്ണേ
ഇനിയെന്റെ ചിറകിന്റെ തണലില്‍ മയങ്ങാന്‍
നീ വരൂ നീ വരൂ കുറുമൊഴിപ്പെണ്ണേ
ഇതുവരെയില്ലാത്തൊരാനന്ദമെങ്ങും
ഇതള്‍വിരിച്ചാടുമീ സായന്തനത്തില്‍
ഇണപിരിയാതെന്നും ഒന്നിച്ചു വാഴാന്‍
ഇട നല്‍കിടേണമേ സര്‍വേശ്വരാ നീ

മംഗല്യം മംഗളമായ്
എങ്ങും നിറമഴയായ്
മണവാട്ടീ പോരുക നീ
നാടിന്‍ മരുമകളായ്
മനസ്സെല്ലാം മധുരിതമായ്
ആനന്ദം വരവായ്
മണിവാതില്‍ വലംകാല്‍ വച്ച്
കടന്നു വരൂ നീ പെണ്ണേ





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts