കന്നിത്തിങ്കൾ (ആത്മകഥ )
This page was generated on May 5, 2024, 3:00 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഅല്‍ഫോന്‍സ് ജോസഫ്
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
ഗായകര്‍കാർത്തിക്ക്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശ്രീനിവാസൻ ,ശർബനി മുഖർജി ,ഷഫ്ന ,ജഗതി ശ്രീകുമാര്‍ ,ഊര്‍മ്മിള ഉണ്ണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:50.
 

കന്നിത്തിങ്കള്‍ മിന്നിച്ചിന്നും പോലെ
മുത്തുമണിക്കൊഞ്ചലേ നീ വന്നു (2)
കണ്മണീ ഓമലേ ഇന്നെന്നുള്ളില്‍ പൊന്‍‌വിളക്കു നീ
(കന്നിത്തിങ്കള്‍ ...)

തളിര്‍ നിരകള്‍ തൂമഞ്ഞില്‍ കുളിരു പകര്‍ന്നാടുമ്പോള്‍
ഇളവെയിലിന്‍ മോഹമായ് ഇളംതെന്നല്‍ വീശവേ (2)
മേലെ മേലെയാലോലം കളിയാട്ടമാടൂ കിളിയേ
ആ വഴി ദൂരെ ദൂരെയാകാശം കനവായിപ്പാടു കിളിയേ
(കന്നിത്തിങ്കള്‍ ...)

പനിമതി തന്‍ താരാട്ടില്‍ നിനവിലൊരു താലോലം
വരമരുളുമോര്‍മ്മയില്‍ മണിത്തൂവല്‍ വീശി നീ (2)
മേലെ മേലെയാലോലം കളിയാട്ടമാടൂ കിളിയേ
ആ വഴി ദൂരെ ദൂരെയാകാശം കനവായിപ്പാടൂ കിളിയേ
(കന്നിത്തിങ്കള്‍ ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts