പാട്ടുപാടുവാന്‍ (പാട്ടിന്റെ പാലാഴി )
This page was generated on May 9, 2024, 12:33 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഡോ സുരേഷ് മണിമല
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ഹരിഹരന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 27 2013 16:49:44.


പാട്ടുപാടുവാന്‍ മാത്രം ഒരു
കൂട്ടുതേടിയെന്‍ രാപ്പാടീ
വന്നതെന്തിനീ കൂട്ടില്‍ കണി-
ക്കൊന്ന പൊന്നുതിരും ഈ വനിയില്‍
പാതിരാക്കുരുവി നിന്‍ കിനാവുകള്‍ നിനവുകള്‍
ഏതു മണ്‍ വീണതന്‍ മലര്‍ത്തന്തി
തേടുന്നുവോ കേഴുന്നുവോ?
പാട്ടുപാടുവാന്‍ മാത്രം ഒരു
കൂട്ടുതേടിയെന്‍ രാപ്പാടീ...

വിഷാദരാഗഭാവം വിടരാതകതാരിലൊതുക്കീ
വിഷാദരാഗഭാവം വിടരാതകതാരിലൊതുക്കീ
വിലോലതന്തിയാകെ വിമൂകശാന്തമായോ?
പറയൂ നിന്റെ തേന്‍ കുടമുടഞ്ഞുവോ?
ഒരു ചക്രവാകം വിതുമ്പീ
ഇന്നെന്‍ സൌഗന്ധികങ്ങള്‍ കൊഴിഞ്ഞുവീഴുന്നുവോ?
പാട്ടുപാടുവാന്‍ മാത്രം ഒരു
കൂട്ടുതേടിയെന്‍ രാപ്പാടീ...

വിശാലനീലവാനില്‍ മധുമാസനിലാവു മയങ്ങീ
വിശാലനീലവാനില്‍ മധുമാസനിലാവു മയങ്ങീ
മനസ്സരസ്സിലേതോ മരാളികാ വിലാപം
തരളമാ‍നസേ തരിക മാപ്പു നീ
ഒരുകാറ്റു കണ്ണീരോടോതീ
സ്നേഹം സംഗീതമാകും
വിദൂരതീരമെങ്ങോ?
(പാട്ടുപാടുവാന്‍ മാത്രം....)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts