വിശദവിവരങ്ങള്‍ | |
വര്‍ഷം | 1952 |
സംഗീതം | എസ് എം സുബ്ബയ്യ നായിഡു |
ഗാനരചന | അഭയദേവ് |
ഗായകര്‍ | ലഭ്യമല്ല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:52:54.
മഞ്ജുകലികേ വിരിയൂ നീ മന്ദമന്ദം തൂമലരായ് (മഞ്ജു ) സല്‍ഗുണസുരഭില സുന്ദരമായ് നാനാവിദ്യ മധുമയമായ് സുലളിതകലയുടെ ആലയമായ് സജ്ജനകണ്ഠം പൂകീടുവാന്‍ (മഞ്ജു ) മാതൃമഹീ പദസേവകര്‍ താന്‍ - പോകും വഴിയില്‍ വീണുയിര്‍വെടിയാനായ് ശോകച്ചൂളയില്‍ വാടാതെ ഏറും മോദവായു്പില്‍ ആടാതെ (മഞ്ജു ) ഈശ്വരമഹിമാ വെളിയോനില്‍ - താന്‍ അധികം കാണ്‍മൂ മറവാതെ നോവും തനുവേ പുല്കാനായ് - കനിവിന്‍ സുധാരസം ചൊരിയാനായ് (മഞ്ജു ) |