ഐരാണി പൂവേ (കരിമ്പിന്‍ പൂവിനക്കരെ )
This page was generated on April 27, 2024, 10:24 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംശ്യാം
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:39.

ഐരാണി പൂവേ മാവേലിക്കാറ്റേ
പൂരോം പുഴയും താണ്ടി കൂമൻകാവും തീണ്ടി
വായോ ഈ വഴിയേ വായോ ഈ വഴിയേ
(ഐരാണിപ്പൂവേ..)

സിന്ദൂരം പൂശുന്ന മേഘങ്ങളും വൈഡൂര്യം ചൂടുന്ന തീരങ്ങളും
കൈയ്യോടു കൈ കോർത്തു കണ്ണാടിക്കുന്നിന്റെ കല്യാണം കൂടുന്നിതാ
മനസ്സിൽ മനസ്സിൻ താളം മഴവില്ലുതിരും മേളം
പൂവേ പൂ പൊലിയോ പൂവേ പൂ പൊലിയോ
(ഐരാണിപ്പൂവേ...)

ചെന്തെങ്ങിൻ തുമ്പോല തുഞ്ചാണിയിൽ
ചാഞ്ചാടി ചേക്കേറും കുഞ്ഞാറ്റകൾ
നാലമ്പലം ചുറ്റി നാളങ്ങൾ കൈകൂപ്പും
കർപ്പൂരത്തീക്കിണ്ണങ്ങൾ
ഇവിടൊരു നിമിഷം നിൽക്കൂ
ഇനിയൊരു ഹൃദയം വിൽക്കൂ
സന്ധ്യായാമങ്ങളേ ഹോയ് സന്ധ്യായാമങ്ങളേ
(ഐരാണിപ്പൂവേ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts