പണ്ടു പണ്ടു പണ്ടു നിന്നെ (രാരിച്ചന്‍ എന്ന പൗരന്‍ )
This page was generated on April 27, 2024, 6:43 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1956
സംഗീതംകെ രാഘവന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍മെഹബൂബ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:38:57.
�പണ്ടു പണ്ടു പണ്ടുനിന്നെ കണ്ടനാളയ്യാ
പാട്ടുപാടാനറിയാത്ത താമരക്കിളി നീ
കാണാനിന്നു വന്ന നേരം കാട്ടുപക്ഷിയല്ല നീ
വീണമീട്ടി പാടിടുന്ന സുന്ദരിയല്ലോ സുന്ദരിയല്ലോ

പാട്ടുകാരിപ്പ്പെണ്ണേ നീയൊരു പന്തലിലേറി -എന്റെ
വീട്ടുകാരിയായ്‌വരുവാന്‍ വാക്കുതരാമോ?
അന്തിക്കെന്റെ മണ്‍പുരയില്‍ തിരികൊളുത്തേണം
പിന്നിപ്പോയ പട്ടുറുമാല്‍ തുന്നിത്തരേണം

തളിര്‍മരങ്ങള്‍ പൂത്തുചുറ്റും താളംതുള്ളുമ്പോള്‍
കിളിയേപ്പോല്‍ നീയിരുന്നൊരു പാട്ടുപാടണം
കണ്ണുനീരുമാറ്റണം വെണ്ണിലാവു കാട്ടണം
എന്നുമെന്റെ പൊന്‍ കിനാക്കള്‍ പങ്കുവെക്കേണം




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts