വിശദവിവരങ്ങള്‍ | |
വര്‍ഷം | 1955 |
സംഗീതം | ബ്രദര്‍ ലക്ഷ്മണന് |
ഗാനരചന | തിരുനയിനാർകുറിച്ചി മാധവൻ നായർ |
ഗായകര്‍ | കമുകറ പുരുഷോത്തമൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:57.
സത്യമോ നീ കേള്‍പ്പതെല്ലാം നിന്റെ ചിത്തത്തിന് വിഭ്രാന്തിയോ ചിന്തിക്കുകെന് സോദരാ അന്നച്ഛന് പിരിയുമ്പോള്‍ കണ്ണില്ലാനിനക്കായി തന്നേച്ചു പോയുള്ളൊരു തങ്കപ്പൈങ്കിളിയിവള് അമ്മതന്‍ വാത്സല്യത്തോടുരുളച്ചോറൂട്ടിയും അനുജത്തിയായ് നിന് കൈപിടിച്ചു നടത്തിയും സ്വന്തമാം സുഖമെന്നും സംത്യജിച്ചവളെന്നും അന്ധനാം നിനക്കായി സന്താപം കലര്ന്നവള് ഒരു പാപവും പാരില്‍ ചെയ്തറിയാത്തോള് നിന്റെ ഉടലിന് പിറപ്പവള് നിന്നെച്ചതിക്കുമോ ഇല്ല ചതിക്കുകയില്ലവള് നീ കേള്പ്പവയെല്ലാം നിന് മതിഭ്രമം അസത്യം ആ വന്‍ചതി ചെല്ലുക ദുഷ്ടാത്മാവേ ചെല്ലുക വേഗം |