റൂഹേ തളരാതെ (ഓർമ്മകൾ നഖങ്ങളാൽ) (നേര് )
This page was generated on May 22, 2024, 1:54 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2023
സംഗീതംവിഷ്ണു ശ്യാം
ഗാനരചനവിനായക് ശശികുമാർ
ഗായകര്‍കാർത്തിക്ക് ,വിഷ്ണു ശ്യാം ,കാത്തി ജീത്തു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 30 2023 14:55:55.
ഓർമ്മകൾ നഖങ്ങളാൽ അകമേ ഉരഞ്ഞുവോ
കാറ്റിലെ ചെരാതുപോൽ ചിരികൾ പൊലിഞ്ഞുവോ
കഴിഞ്ഞതെല്ലാം മറന്നു തീരാൻ വിടാതെ
നിൻ മുഖം വാടിയോ
കടന്ന നാളിൽ അറിഞ്ഞ നേരിൽ
കാലം ഒരേ സാക്ഷിയോ

റൂഹേ, തളരാതെ
താനേ , ഉലയാതേ
റൂഹേ , തളരാതെ
താനേ , ഉലയാതേ

പ്രാവുകൾ ഒരേ തണൽ തിരയും വേനലിൽ
രാവുകൾ മയങ്ങിടാൻ മിഴികൾ മറന്നുവോ
ഉടഞ്ഞ ചില്ലിൽ തറഞ്ഞ നിന്റെ
ഇളം കൈവിരൽത്തുമ്പുകൾ
കൊരുത്തു മെല്ലെ നടന്നു നീങ്ങാൻ
കൂടേ വരും ലോകമേ

റൂഹേ , തളരാതെ
താനേ , ഉലയാതേ
റൂഹേ , തളരാതെ
താനേ , ഉലയാതേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts