വിശദവിവരങ്ങള്‍ | |
വര്‍ഷം | 1987 |
സംഗീതം | ഹരി |
ഗാനരചന | ഡോ ഷാജഹാന്‍ |
ഗായകര്‍ | രേണുക ഗിരിജന്‍ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 30 2013 15:14:06.
ആ....ആ....ആ.... സ്നേഹവാനിൽ നീയണഞ്ഞൂ... എന്റെ മോഹം പൂവണിഞ്ഞൂ... കനവുപൂത്തൊരു ചില്ലയിൽ രാഗപ്പൂങ്കുയിൽ പാടി വീണ്ടുമാ മധുഗീതികൾ പ്രേമ പല്ലവിയായി.... (സ്നേഹവാനിൽ....) പാരിജാതം തേടും രാവിൽ ഹേമ യാമിനിയിൽ... മരന്ദം തൂകും ചന്ദ്രികയിൽ (പാരിജാതം....) ചന്ദ്രകാന്തം പോലലിഞ്ഞെൻ മാനസം നിന്നോർമ്മയിൽ... മാനസം നിന്നോർമ്മയിൽ... (സ്നേഹവാനിൽ....) എന്റെ മാനസവേണുവിൽ നീ ഒഴുകും ലയസുരഭി സ്വരങ്ങൾ ചൂടും മധുലഹരി (എന്റെ മാനസ....) ശ്യാമഭൂവിൽ കൂടു കൂട്ടാൻ ശാഖി തേടും പൈങ്കിളീ ശാഖി തേടും പൈങ്കിളീ.... (സ്നേഹവാനിൽ....) |