വിശദവിവരങ്ങള്‍ | |
വര്‍ഷം | 1972 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | പി ലീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ശാരദ ,കവിയൂർ പൊന്നമ്മ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:50:55.
തീര്‍ത്ഥയാത്ര തീര്‍ത്ഥയാത്ര വിശ്രമമില്ലാത്ത തീര്‍ത്ഥയാത്ര പുതിയൊരു സങ്കേത ക്ഷേത്രം തേടി പുതിയൊരു വിശ്വാസപീഠം തേടി (തീര്‍ത്ഥയാത്ര) വീഴാന്‍ തുടങ്ങും ജീവിതം ജലധിയില്‍ താഴാതൊഴുകുന്നൂ സംഭവഭീകരസാഗരത്തിരകളില് മുങ്ങിയും പൊങ്ങിയുമൊഴുകുന്നൂ തകര്‍ന്ന പഞ്ജരം വെടിഞ്ഞീ ജീവികള്‍ തലചായ്ക്കാനിടം തേടുന്നൂ ദു:ഖത്തിന് മാറാപ്പുചുമലില് പേറുന്നു അക്കരപ്പച്ച തേടി നടക്കുന്നു കണ്ണുനീര് ഗംഗയില്‍ സ്നാനം ചെയ്യുന്നു കദനത്തിന്‍ കൈലാസമേറുന്നു സുന്ദരസ്വപ്നത്തിന് പൊന്നമ്പലങ്ങളെ പിന്നെയും പിന്നെയും വലം വെയ്ക്കുന്നു വിശ്വപ്രപഞ്ചത്തിന് വഴിയിലെ നക്ഷത്ര- വിളക്കുകള്‍ മുഴുവനണഞ്ഞാലും അന്ധകാരത്തിലും നമ്മളെ നയിക്കുന്നൂ ആശാഗോപുരത്തിന് വിളക്കുമാടം. (തീര്‍ത്ഥയാത്ര) |