വിശദവിവരങ്ങള്‍ | |
വര്‍ഷം | 2005 |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | ജ്യോത്സന രാധാകൃഷ്ണൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ഇന്ദ്രജിത് സുകുമാരൻ ,നവ്യ നായര്‍ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:50:06.
കവിതേ തുയിലുണരൂ കരളിന്‍ കഥ പറയൂ കുയിലേ നീ മധുരമായി പാടൂ മഴവില്ലിന്‍ പൂക്കള്‍ ചൂടി മാനസമേ മധു പകരൂ (കവിതേ..) നീല പൂപ്പന്തലില്‍ നിലവിളക്കാണമ്പിളി കുളിരൊളി താരകങ്ങള്‍ താലമേന്തി (നീല..) വിരിമാറില്‍ തീര്‍ത്തു ഞാന്‍ ഒരു കുഞ്ഞിക്കൂട് കരളൊന്നായ് പാര്‍ക്കാന്‍ വരു നീയെന്‍ തോഴാ വരു നീയെന്‍ തോഴാ.. (കവിതേ..) മന്ദാരച്ചില്ലയില്‍ മുരളിയേന്തി രാക്കിളി സുരഭില ചാമരങ്ങള്‍ വീശി തെന്നല്‍ (മന്ദാര..) ഉയിരില്‍ ഞാന്‍ നല്‍കാം ഒരു സ്വപ്നപ്പൂവ് മധുരിക്കും ജീവിതം നുകരാന്‍ നീ പോരൂ നുകരാന്‍ നീ പോരൂ (കവിതേ..) |