വിശദവിവരങ്ങള്‍ | |
വര്‍ഷം | 1964 |
സംഗീതം | ബ്രദര്‍ ലക്ഷ്മണന് |
ഗാനരചന | തിരുനയിനാർകുറിച്ചി മാധവൻ നായർ |
ഗായകര്‍ | പി ലീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | രാഗിണി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:49:47.
എന്നു മുതല്‍ എന്നു മുതല്‍ ഇന്നുവരും നീയെന്ന് എന്‍ കണ്ണ് രണ്ടും കൊതിച്ചിരുന്നു എന്തെല്ലാം പറയുവാന്‍ എന്തെല്ലാം അറിയുവാന്‍ എന്‍ ചിത്തം നൊന്തു തുടിച്ചിരുന്നു (എന്നു മുതല്‍) പൊന്നോണപ്പാട്ടുകള്‍ പൊങ്ങിടുന്ന രാവില്‍ പൂവിളക്കു കത്തിക്കും കാര്‍ത്തികയ്ക്കു കാവില്‍(2) പൊന്നിലഞ്ഞിപ്പൂവുതിരും ആതിരനിലാവില് പോന്നതില്ല നീയെന്റെ ജീവിതേശ്വരാ (എന്നു മുതല്‍) മോഹിച്ചു മോഹിച്ചു മോഹങ്ങള്‍ കൊണ്ടു ഞാന്‍ പ്രേമത്തിന് പൂമാല കോർത്തു വാടാത്ത മാല്യമിതു നിന് കഴുത്തില്‍ അണിയുവാന്‍ ഓടിയണഞ്ഞു ഞാന്‍ നിന്നരികെ തട്ടിക്കളഞ്ഞു നീ...പൊട്ടിച്ചെറിഞ്ഞു നീ.. തറയിലിട്ടു കഷ്ടം ചവിട്ടിച്ചതച്ചു നീ |