വിശദവിവരങ്ങള്‍ | |
വര്‍ഷം | 1950 |
സംഗീതം | ബി എ ചിദംബരനാഥ് |
ഗാനരചന | തിക്കുറിശ്ശി സുകുമാരൻ നായർ |
ഗായകര്‍ | - |
രാഗം | ധന്യാസി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:22.
ഹാ... മോഹനെ ഈ യൗവ്വനം സ്നേഹാധീനം ആകമാനം (ഹാ...) ലല്ല.... മൗനഭാവമെന്തേ ചുടുചിന്തയോ ഹൃദന്തേ പ്രാണനായകാ പ്രേമഗായകാ പുഞ്ചിരിതൂകൂ (ഹാ...) ചന്ദ്രികാധവളമീ രജനീ ചന്തമാര്‍ന്നിതവനീ മന്ദമലയജമാരുതന് വന്നിതാ പുല്കാന് പോരൂ പോരും കാവ്യരചനാ താമസം വിനാ ലല്ല... ഈ മനോജ്ഞരാത്രി രതിമന്മഥസുഖദാത്രീ മാഞ്ഞുപോമിതാ പോരുമിക്കഥ വേണ്ടാ വൃഥാ പോരൂ മുദാ ജീവിതനാഥാ (ഹാ...) |