നമ്മുടെ നാടിനു മോചനം (എല്ലാരും ചൊല്ലണ് )
This page was generated on May 2, 2024, 2:54 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍ബാലഗോപാലന്‍ തമ്പി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജഗതി ശ്രീകുമാര്‍ ,സൈനുദ്ദീന്‍ ,പറവൂര്‍ ഭരതന്‍ ,സുകുമാരി ,ഒടുവിൽ ഉണ്ണികൃഷ്ണൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:49:06.
 
നമ്മുടെ നാടിനു മോചനം
ബിസ്മില്ലാഹിയെ വാഴ്ത്തുക നാം
കാരുണ്യത്തിൻ കാതൽ പോൽ
കനകം വാരിയെറിഞ്ഞീടാൻ
സുൽത്താൻ സുമുഖൻ വന്നല്ലോ
അബുദാബീ നഗരത്തിൽ അവതരിച്ച
ഷേയ്‌ഖ് അബ്ദുൽ വഹീദ് അൽ സഹഫ്
(നമ്മുടെ...)

താമരക്കുട ചൂടും
പുതുമാരനാണ്
തരുണികൾ തൻ മനം കവരും
ചോരനാണ്
മൊഞ്ചുള്ള ചുണ്ടത്ത്
പുഞ്ചിരിപ്പൂ ചൂടും വീരനാണു
കോടികൾ കൊണ്ടു വന്ന രാജാവേ
അനന്തപുരം വാസികൾക്ക്
നീയേ നാഥൻ
(നമ്മുടെ...)

താനനത്തനത്താളം വച്ചാടിപ്പാട്
അത്തറിൻ മണം വീഴും കാറ്റിൽ കൂട്ടം കൂട്
കാണുന്നോർക്കെല്ലാർക്കും
രോമാഞ്ചമേകുന്ന ചന്ദ്രബിംബം
ചേലൊത്തു വിളങ്ങിടുമാ പൂവദനം
അനന്തപുരം വാസികൾക്ക്
നീയേ നാഥൻ
(നമ്മുടെ...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts