ഭൂമി കറങ്ങുന്നുണ്ടോടാ (ഒപ്പം ഒപ്പത്തിനൊപ്പം )
This page was generated on April 27, 2024, 9:58 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ് ,ബിച്ചു തിരുമല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,മാള അരവിന്ദൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:38:13.
 
(പു.1) ഭൂമി കറങ്ങുന്നുണ്ടോടാ
(പു.2) ഒണ്ടേ
(പു.1) അപ്പൊ സാറു പറഞ്ഞതു നേരാടാ
(പു.2) ആണേ
(പു.1) കള്ളടിച്ചിട്ടല്ലേടാ കാലുറക്കാഞ്ഞല്ലേടാ
ഭൂമിക്കും ലവലില്ല നമ്മക്കും ലവലില്ല
അല്യോടാ
(പു.2) അയ്യേ

(പു.1) മോങ്ങാനിരിക്കണ നായേട മണ്ടേല്‍
തേങ്ങാ വീണെടാ കൂവേ
(പു.2) അയ്യയ്യേ
(പു.1) മോങ്ങാനിരിക്കണ നായേട മണ്ടേല്‍
തേങ്ങാ വീണെടാ കൂവേ
അരിയും തിന്നവനാശാനേകടി -
ച്ചെന്നിട്ടും മുറുമുറുപ്പു്
അവനെന്നിട്ടും മുറുമുറുപ്പു്
(പു.2) അങ്ങനാണേ...
(പു.1) ഓ.. സംഗീതം - ഛെ
(പു.2) അങ്ങനാണേ അങ്ങനാണേ
(പു.1) അരിയും തിന്നവനാശാനേകടി -
ച്ചെന്നിട്ടും മുറുമുറുപ്പു്
അവനെന്നിട്ടും മുറുമുറുപ്പു്

(ഭൂമി കറങ്ങുന്നുണ്ടോടാ)
(പു.2) ശരി

(പു.1) മുടിനാരേഴായു് കീറീട്ടു്
നേരിയ പാലം കെട്ടീട്ടു്
(പു.2) ഹാ കെട്ടീട്ടു്
(പു.1) മുടിനാരേഴായു് കീറീട്ടു്
നേരിയ പാലം കെട്ടീട്ടു്
അതിലെ നടക്കണമെന്നല്യോടാ
പറയണതെല്ലാരും
ഇന്നും പറയണതെല്ലാരും
(പു.2) അയ്യോ - അയ്യോന്റാമ്മോ

(പു.1) അ-
(പു.2) അ- ഹ-
(പു.1) തലയിരിക്കുമ്പം വാലാടുന്നോടാ
പാലം വലിച്ചവനാരാടാ
(പു.2) അറിഞ്ഞൂടേ
(പു.1) തലയിരിക്കുമ്പം വാലാടുന്നോടാ
പാലം വലിച്ചവനാരാടാ
പാലം കുലുങ്ങ്യാലും കേളന്‍ കുലുങ്ങൂല
വാടാ നീലാണ്ടാ
കേറി വാടാ നീലാണ്ടാ
(പു.2) അങ്ങനാട്ടേ....
അങ്ങനാട്ടേ അങ്ങനാട്ടേ
(പു.1) പാലം കുലുങ്ങ്യാലും കേളന്‍ കുലുങ്ങൂല
വാടാ നീലാണ്ടാ
കൂടെ വാടാ നീലാണ്ടാ

(ഭൂമി കറങ്ങുന്നുണ്ടോടാ)
(പു.2) ഹും ഇല്ല്യേ



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts