ഈ മാനസം (പുലിവരുന്നേ പുലി )
This page was generated on April 27, 2024, 5:17 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ എസ് ചിത്ര ,പി സുശീലാദേവി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,ലിസി ,ഉണ്ണിമേരി
ഗാനത്തിന്റെ വരികള്‍
Last Modified: May 21 2012 03:35:18.
 
ഈ മാനസം പൂമാനസം ഇന്നെന്റെ സ്വന്തം
ഇതിലേ അലസം ഒഴുകുന്നെന്റെ മോഹം
(ഈ മാനസം )
മഴവില്ലു മേഞ്ഞ പന്തല്‍
അതിനുള്ളില്‍ ഒരു മണിമഞ്ചല്‍
(മഴവില്ലു )
ആ മഞ്ചലില്‍ രാസോത്സവം ശൃംഗാരോത്സവം
(ഈ മാനസം )

മായാമനോഹര കണ്ണാ - നിന്റെ
റാണിയാം ഭാമ ഞാനല്ലേ
കൗസ്തൂഭം ചൂടും നിന്‍ മാറില്‍ വീഴും
രുഗ്മിണിയല്ലേ ഞാന്‍ കണ്ണാ
നീലക്കഴല്‍ചുരുള്‍വേണിയിലെന്നും
മാമയില്‍പ്പീലിയായി ഞാന്‍ മാറിയെങ്കില്‍
നിന്നോമല്‍ ചെഞ്ചുണ്ടില്‍ ചുമ്പിച്ചു പാടും
പോന്നോടക്കുഴലായി ഞാന്‍ തീര്‍ന്നിരുന്നെങ്കില്‍
(ഈ മാനസം )

ഏടലര്‍ മാനസമാകാന്‍ ദേവാ
ഏണാക്ഷിമാനസചോരാ
എന്‍ കണ്ണില്‍ നിന്‍‌ രൂപമല്ലോ - കാതില്‍
എന്നും നിന്‍ ഗാനങ്ങളല്ലോ
ഇല്ല വസന്തങ്ങള്‍ നീയില്ലയെങ്കില്‍
ഇല്ലില്ലൊരുല്ലാസം നീ വന്നില്ലെങ്കില്‍
ഇല്ലില്ലെന്‍ ജീവിതപ്പൂ ചൂടുകില്ല
തെല്ലും പൂമാരിയായി നീ പെയ്തില്ലയെങ്കില്‍
(ഈ മാനസം )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts