മിഴിയിൽ ഇന്ദ്രനീലം (മന്ത്രിമാളികയിൽ മനസ്സമ്മതം )
This page was generated on May 1, 2024, 3:38 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനകൈതപ്രം
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 31 2014 04:17:52.

മിഴിയിൽ ഇന്ദ്രനീലം മൊഴിയിൽ വർണ്ണലോകം
ചിരിയിൽ മഞ്ജുകിരണം....
മിഴിയിൽ ഇന്ദ്രനീലം മൊഴിയിൽ വർണ്ണലോകം
ഇതാ ഹൃദ്യവസന്തം...പ്രിയേ നിന്റെ രൂപം...
ഇതാ ധന്യനിമിഷം...ഓ...
മിഴിയിൽ ഇന്ദ്രനീലം മൊഴിയിൽ വർണ്ണലോകം...

കണിക്കൊന്ന പൂവിട്ട പോലെ...
കവിതയ്ക്കു ചിറകാർന്ന പോലെ..
കളമൊഴി നീ എന്നിലേതോ..കമനീയ സങ്കല്പം പോലെ...
ഹൃദയം നിറയേ പുളകമയം...
സ്മൃതികൾ നിറയേ അമൃതമയം...
മിഴിയിൽ ഇന്ദ്രനീലം മൊഴിയിൽ വർണ്ണലോകം
ചിരിയിൽ മഞ്ജുകിരണം....
മിഴിയിൽ ഇന്ദ്രനീലം മൊഴിയിൽ വർണ്ണലോകം

പവിഴങ്ങൾ പെയ്യുന്ന പോലെ...
പനിമതി നിറവാർന്ന പോലെ
മനസ്വിനി നീയെന്നിലോരോ മൃദുലമാം ഭാവനയായി...
അതുലം സഖി നിൻ മുഖ കമലം
അനഘം സഖി ഈ ഹൃദയ ലയം
മിഴിയിൽ ഇന്ദ്രനീലം മൊഴിയിൽ വർണ്ണലോകം
ചിരിയിൽ മഞ്ജുകിരണം....
മിഴിയിൽ ഇന്ദ്രനീലം മൊഴിയിൽ വർണ്ണലോകം
ഇതാ ഹൃദ്യവസന്തം...പ്രിയേ നിന്റെ രൂപം...
ഇതാ ധന്യനിമിഷം...ഓ...
മിഴിയിൽ ഇന്ദ്രനീലം മൊഴിയിൽ വർണ്ണലോകം...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts