പൂ കൊഞ്ചുമിളംകിളി (കോളേജ്‌ ഓഫ്‌ സെക്സ് ആന്‍ഡ്‌ ഫാമിലി പ്ലാനിംഗ്‌)
This page was generated on May 13, 2024, 9:50 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംരവീന്ദ്രൻ
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:48:34.
 
ഓ.. കൊഞ്ചുമിളം കിളി പൂമൊഴി തേനലകൾ
വസന്തത്തിൻ തേരൊലികൾ
ഓ വസന്തത്തിൻ പൂക്കണികൾ
(ഓ കൊഞ്ചുമിളം കിളി..)
ആയിരമാശകൾ മുത്തുകൾ പാകിയ വയലേലകളിൽ (2)
നിറ നിറ നിറകതിരഴകുകൾ പൊതിയവേ
മണിമയമൊരു പുതു പുലരിയും വിരിയവേ
(ഓ കൊഞ്ചുമിളം കിളി..)

ജാതിമത ഭേദമില്ല
തമ്മിൽ ജനം ഒന്നാകവേ
ധർമ്മങ്ങൾ തൻ പുണ്യങ്ങൾ തൻ പൂ ചൂടവേ
കള്ളവുമില്ല കളങ്കവുമില്ല
കണ്ണീരുമില്ലയീ മണ്ണിലെങ്ങും
നിറ നിറ നിറകതിരഴകുകൾ പൊതിയവേ
മണിമയമൊരു പുതു പുലരിയും വിരിയവേ
(ഓ കൊഞ്ചുമിളം കിളി..)

ഗ്രാമങ്ങളിൽ നഗരങ്ങളിൽ
തൊഴിൽ ശാലയായ് നവശക്തിയായ്
മരുഭൂമിയും മലർവാടിയായ് മാറീടവേ
കദനവുമില്ല കടങ്ങളുമില്ല
കലഹവുമില്ല ഈ ഭൂമിയിലാർക്കും
നിറ നിറ നിറകതിരഴകുകൾ പൊതിയവേ
മണിമയമൊരു പുതു പുലരിയും വിരിയവേ
(ഓ കൊഞ്ചുമിളം കിളി..)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts