അതിരുകാക്കും (സര്‍വ്വകലാശാല )
This page was generated on April 30, 2024, 12:47 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍നെടുമുടി വേണു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍നെടുമുടി വേണു ,മോഹന്‍ ലാല്‍
ഗാനത്തിന്റെ വരികള്‍
Last Modified: July 21 2012 16:06:39.


അതിരുകാക്കും മലയൊന്നു തുടുത്തേ
തുടുത്തേ തക തക തക താ
അങ്ങു കിഴക്കത്തെ ചെന്താമരക്കുളിരിന്റെ ഈറ്റില്ലത്തറയില്‌
പേറ്റു നോവിന്‍ പേരാറ്റുറവ ഉരുകി ഒലിച്ചേ തക തക താ

ചതിച്ചില്ലേ നീരാളി ചതി ചതിച്ചില്ലേ
ചതിച്ചേ തക തക താ
മാനത്തുയര്‍ന്ന മനക്കോട്ടയല്ലേ
തകര്‍ന്നേ തക തക താ
തകര്‍ന്നിടത്തൊരു തരി തരിയില്ല പൊടിയില്ല
പുകയുമില്ലേ തക തക താ
(മാനത്തുയര്‍ന്ന...)

കാറ്റിന്റെ ഉലച്ചിലില്‍ ഒരു വള്ളി കുരുക്കില്‍
കുരലൊന്നു മുറുകി തടി ഒന്നു ഞെരിഞ്ഞു
ജീവന്‍ ഞരങ്ങി തക തക താ 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts