വിശദവിവരങ്ങള്‍ | |
വര്‍ഷം | 2010 |
സംഗീതം | എസ് പി വെങ്കിടേഷ് |
ഗാനരചന | സോഹൻ റോയ് |
ഗായകര്‍ | ഡോ: എം കെ മുനീർ ,മഞ്ജരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:48:16.
താരങ്ങള്‍ തൂവും ഹേമന്തരാവില്‍ നാണിച്ചുപോയോ നീയിന്ദുകന്യേ.. മോഹാങ്കണത്തില് പെയ്യുന്ന മഞ്ഞില്‍ കോരിത്തരിച്ചോ നീയിന്നു ധന്യേ മന്ദാനിലന്‍ തഴുകുന്നുവോ.. സ്നേഹാംബരം അഴിയുന്നുവോ.. നീലാംബരം പൂക്കുന്നുവോ (താരങ്ങള്‍) മൌനങ്ങളില് വാചാലമാം നിന്നോര്‍മ്മ ഗീതമായ്.. യാമങ്ങളില്‍ ഏകാകിയായ് ആ ഗാനം മൂളുന്നൂ.. ഇണയല്ലയോ പ്രിയയല്ലയോ നിനവല്ലയോ നിഴലല്ലയോ സ്നേഹാര്‍ദ്രമെന്‍ സൗഭാഗ്യമേ (താരങ്ങള്‍) താളങ്ങളില്‍ രാഗാഞ്ജനം മോഹാശ്രു ചോലയായ് നാദങ്ങളില്‍ തേനൂറുമീ രാപ്പാടി കേഴുന്നൂ.. സ്വരമുല്ലയില് ലയവല്ലികള് ശ്രുതിമൊട്ടിടും ജതിഗന്ധമോ ഭാവാര്ദ്രമെന് സംഗീതമേ (താരങ്ങള്‍) |