കൂട് വിട്ട് കൂടേറുന്ന (മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് )
This page was generated on April 27, 2024, 11:47 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംഎസ്‌ ബാലകൃഷ്ണന്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സിദ്ദിഖ് ,ജഗദീഷ് ,സുചിത്ര ,Maithili (Ravali) ,ജഗതി ശ്രീകുമാര്‍ ,സുമ ജയറാം ,ഇന്നസന്റ് ,ശങ്കരാടി ,Sukuma
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:48:10.
 
കൂടു വിട്ടു കൂടേറുന്നു കുഞ്ഞുകുഞ്ഞു് മറിമായങ്ങള്‍
കൗതുകക്കൊടികളേറ്റുന്നു കൂത്തരങ്ങിലതിമോഹങ്ങള്‍
നിറയേ നൂലാമാല നെയ്യുവാന്‍
അതിലൊരേടാകൂടമെയ്യുവാന്‍
അങ്ങുമിങ്ങും പാത്തു പതുങ്ങുന്നു
തമ്മില്‍ തമ്മില്‍ തമ്മില്‍
ഇവര്‍ തമ്മില്‍ തമ്മില്‍ തമ്മില്‍
(കൂടു വിട്ടു )

കണ്ണെത്തിയാല്‍ കയ്യെത്തുമോ
കയ്യെത്തിയാല്‍ പൂങ്കോഴി പൊത്തോ താഴത്തോ
പിഞ്ചെങ്കിലും കുഞ്ചെങ്കിലും നഞ്ചെന്തിനാ നാനാഴി
തിത്തൈ തെയു് തിത്തൈ
ഇരുചെവിയറിയാതട്ടഹാസമോ കനവിനു കണ്ണടയോ
പിടയുടെ പുറകേ പൂവനോടുമീപ്പടയൊരു പരിഹാസം
ചിറകരിച്ചു വിറകെടുത്തുമതിനിടെ
ഇവിടെയെന്തിനിരവിലന്ധനൊരു തിരി
കാല്‍ച്ചിലമ്പു് കോച്ചുവിലങ്ങിടും
തമ്മില്‍ തമ്മില്‍ തമ്മില്‍
എന്നും തമ്മില്‍ തമ്മില്‍ തമ്മില്‍
(കൂടു വിട്ടു )

ചൂടേറീടും ചോരപ്പഴം വാരീടുവാന്‍ കൈ നീട്ടും കുട്ടിച്ചെക്കന്മാന്‍
സ്വന്തം മുഖം കോണീടുകില്‍
കണ്ണാടികള്‍ പൊട്ടിക്കും അച്ചിക്കോന്തന്മാര്‍
കടുകിനുപൊഴിയാലോട്ട വീഴുകില്‍ തലകള്‍ കടത്താമോ
തലമുറ തുടരുന്നീക്കസേരകളി ഇതിനെവിടവസാനം
വടികൊടുത്തും അടി വിലയ്ക്കു കരുതിടും
ഇവരെയെന്നും അടിമയെന്നു കരുതിടും
ഈ വിശാല ലോക വേദിയില്‍
തമ്മില്‍ തമ്മില്‍ തമ്മില്‍
ഇവര്‍ തമ്മില്‍ തമ്മില്‍ തമ്മില്‍
(കൂടു വിട്ടു )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts