വിശദവിവരങ്ങള്‍ | |
വര്‍ഷം | 2007 |
സംഗീതം | അല്‍ഫോന്‍സ് ജോസഫ് |
ഗാനരചന | ശരത് വയലാര്‍ |
ഗായകര്‍ | കാർത്തിക്ക് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:47:28.
നീയിന്നെന്നോമലേ മാറിൽ രോമാഞ്ചമായ് പടരുകയോ ആമ്പൽപ്പൂച്ചെണ്ടിലെ വാർമഞ്ഞിൻ മാല പോൽ പുണരുകയോ തൊട്ടേനിന്നീ വിരലാലേ പൊൻവീണയായ് നീ എല്ലാമെല്ലാം പകരാനായ് നീയല്ലാതാരാരോ (നീയിന്നെന്നോമലേ...) ഒരു പൂനിലാവിലിന്നീ തനു ഉലയുകയോ നിറനാളമായ് മുന്നിൽ തെളിയുകയോ മഴ വാർന്നു വന്നിറങ്ങും കുളിരറിയുകയായ് പ്രിയമോടെ നിൻ കിനാവിൽ അലിയുകയായ് ഒരു പൂവിതളായ് തഴുകും സുഖമായ് ഒരു സുഖലാസ്യം പകരും ലയമായ് വരുമോ ഒരു കുറിയൊരു പ്രണയാർദ്ര രാഗമായ് നീ (നീയിന്നെന്നോമലേ...) ഒരു ദേവകന്യയോ നീ തുടലിളകുകയായ് ഒരു ചാരുമന്ദഹാസം വിരിയുകയായ് അനുരാഗമാരി പെയ്യും രതിഭര നിമിഷം അനുഭൂതി വാർന്നിറങ്ങും സുഖനിമിഷം ഒരു തൂവലിനാൽ ഉഴിയും രസമായ് ഒരു നഖമുനയാൽ വരയും സുഖമായ് വരുമോ അനുപദമൊരു നവ രാസലീല വീണ്ടും (നീയിന്നെന്നോമലേ...) |