വിശദവിവരങ്ങള്‍ | |
വര്‍ഷം | 1969 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കമുകറ പുരുഷോത്തമൻ |
രാഗം | നീലാംബരി |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,ഷീല ,അടൂര്‍ ഭാസി ,ശങ്കരാടി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:37:54.
മറക്കാന്‍ കഴിയുമോ പ്രേമം മനസ്സില്‍ വരയ്ക്കും വര്‍ണ്ണചിത്രങ്ങള്‍ മായ്ക്കാന്‍ കഴിയുമോ (മറക്കാന്‍) നീലാഞ്ജനമിഴി നീയെവിടേ നീറും കരളുമായ് ഞാനിവിടെ (നീലാഞ്ജനമിഴി) അന്നു നാമൊന്നായ് ലാളിച്ച സങ്കല്പ- സംഗീതവീണകള് ഇന്നെവിടെ? തകര്ന്നുവോ തന്തി തകര്ന്നുവോ തളിരിട്ട മോഹങ്ങള്‍ കരിഞ്ഞുവോ (മറക്കാന്‍) ഒരു നോക്കു കാണാനാവുകില്ലേ ഒന്നുരിയാടാന്‍ വരികയില്ലേ (ഒരു നോക്കു) ഓമനമലരുകള് ചൂടും വാര്‍മുടി ഒന്നു തലോടാന്‍ കഴിയുകില്ലേ..? അകന്നുവോ ദേവി അകന്നുവോ അനുരാഗദീപങ്ങള്‍ അകന്നുവോ (മറക്കാന്‍) |