ശരത്കാലത്തു (മഹര്‍ഷി )
This page was generated on May 3, 2024, 11:44 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനബിച്ചു തിരുമല
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:46:52.
 
ശരത്കാലത്തുദിക്കുന്ന മുഴുത്തിങ്കളേ
മലയാളക്കര കണ്ടുവോ
(ശരത്കാല )
മലരെങ്ങും വിരിയുന്ന
മനസ്സെങ്ങും നിറയുന്ന
പുതുമകളെല്ലാം നീ കണ്ടോ
തിര ഞൊറിയൂ നീ ഇതിലേ
(ശരത്കാല )

തിറയും തെയ്യവും കിളിമകള്‍പാട്ടും
വേദാന്തമൊഴുകുന്ന പുഴയും
(തിറയും )
കഥകളിവിളയും കൂത്തുപറമ്പും
ജപമണിയുണരും സുന്നഹദോസും
മാപ്പിളക്കളിപ്പാട്ടും പുണരും
ഇവിടെ ഈണം നാട്ടിയോ
നിന്‍ കതിരൊളിമഴ നീ ചൊരിയൂ
(ശരത്കാല )

നബിയും രാമനും മിശിഹയുമെന്‍
കൈകോര്‍ത്തു് നടക്കുന്നുണ്ടിതിലെ
(നബിയും )
കവിതകളൊഴുകിയ ചങ്ങമ്പുഴയും
കലയുടെ പദസരമണിമേളകളും
കേരളക്കര ചെയ്ത സുകൃതം
ഇതിലെ പൂന്തേരീവഴിയേ
നിറമതിയഴകേ ഇതിലേ
(ശരത്കാല )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts