ചന്ദ്രനുറങ്ങി താരമുറങ്ങി (പുള്ളിമാന്‍ )
This page was generated on April 28, 2024, 4:33 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1951
സംഗീതംകെ രാഘവന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കോഴിക്കോട് അബ്ദുൾ ഖാദർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 29 2012 04:40:19.

ചന്ദ്രനുറങ്ങി
താരമുറങ്ങി
ചന്ദനം ചാർത്തിയ രാവുറങ്ങി
മണ്ണും വിണ്ണും മാത്രമെന്തേ
കണ്ണിണ നോക്കി നില്പൂ.

മലർവന മണിയറ തന്നിലെ പുഷ്പ -
മണിവിളക്കെല്ലാം അണഞ്ഞു പോയ്.
മാമര ചില്ലയിൽ മന്ദമായ് പ്രേമ
ചാമരം വീശുന്നു മാരുതൻ..

മായാത്ത സങ്കൽപ്പ പൂമെത്ത നീർത്തുമെൻ
മാറത്തു നീ ചേർന്നുറങ്ങുക
ആയിരം തങ്കക്കിനാക്കൾ തൻ
പാലാഴി തന്നിൽ ഉറങ്ങുക..
ആയിരം തങ്കക്കിനാക്കൾ തൻ
പാലാഴി തന്നിൽ ഉറങ്ങുക..
ചന്ദ്രനുറങ്ങി.....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts