അല്ലിമുല്ലപ്പൂമരങ്ങള്‍ (ആണ്‍) (എന്നും നിന്റെ ഓര്‍മ്മകളില്‍ )
This page was generated on May 14, 2024, 7:24 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനഗോപികൃഷ്ണൻ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:46:05.

അല്ലിമുല്ലപ്പൂമരങ്ങൾ പൂത്തിറങ്ങും സന്ധ്യകളിൽ
നിന്നെ തേടി കള്ളനവൻ വന്നിടുമോ
നിന്നെ ആകെ നാണിപ്പിക്കും ഉം...ഹും �ചൊല്ലിടുമോ
കൊഞ്ചി കൊഞ്ചി നിന്നെ അവൻ നുള്ളിടുമോ
അല്ലിമുല്ലപ്പൂമരങ്ങൾ പൂത്തിറങ്ങും സന്ധ്യകളിൽ
നിന്നെ തേടി കള്ളനവൻ വന്നിടുമോ

നിന്റെ നറു ഭാവങ്ങളിൽ നിന്റെ തിരനോട്ടങ്ങളിൽ
ജന്മ സുഖ സാഫല്ല്യവും ഞാനറിവൂ
എന്നും നിന്റെ ഓർമ്മകളിൽ എന്നും നിന്റെ സ്വപ്നങ്ങളിൽ
നർമ്മരസ ഭാവവും ഞാൻ കാന്മൂ
നിന്നെ അവൻ കണ്ണിറുക്കി ചുണ്ടുകളിൽ പല്ലിറുക്കീ (2)
കള്ള നോട്ടമെയ്തിടുമ്പോൾ എന്തു ചെയ്യും എന്തു ചെയ്യും
(അല്ലിമുല്ലപ്പൂമരങ്ങൾ)

നിന്റെ സുഖ ധ്യാനങ്ങളിൽ നിന്റെ ദിവ്യ പൂജകളിൽ
ദേവനവൻ വന്നിടുമോ വന്നിടുമോ
എന്നും നിന്റെ മെയ്യഴകിൽ എന്നും നിന്റെ ചുണ്ടിണയിൽ
കാമനവൻ വന്നിടുമോ വന്നിടുമോ
നിന്നെ അവൻ കണ്ണിറുക്കി ചുണ്ടുകളിൽ പല്ലിറുക്കീ (2)
കള്ള നോട്ടമെയ്തിടുമ്പോൾ എന്തു ചെയ്യും എന്തു ചെയ്യും
(അല്ലിമുല്ലപ്പൂമരങ്ങൾ)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts