വിശദവിവരങ്ങള്‍ | |
വര്‍ഷം | 1969 |
സംഗീതം | കെ വി ജോബ് |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | സി ഒ ആന്റോ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | എസ് പി പിള്ള |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:37:47.
വേഷത്തിനു റേഷനായി കല്യാണം ഫാഷനായി അയ്യയ്യോ അയ്യയ്യോ പിള്ളേരൊക്കെ പിരിലൂസുകളായി പുറവും പൊന്നണിയും മാറും പുറമ്പോക്കു ഭൂമികളായി നാളീകലോചനമാര്ക്കോ വയറും പുറവും തിരിയാതായി വേഷത്തിനു റേഷനായി... രാഷ്ട്രീയം ലോട്ടെറിയായീ സന്യാസം ബിസിനെസ്സായി വാക്കുകൊണ്ടു വസ്ത്രമഴിയ്ക്കും സാഹിത്യം ജനകീയമായി വേഷത്തിനു റേഷനായി..... തുമ്മുമ്പോള്‍ സത്യാഗ്രഹമായ് തൂണുകളും സമരക്കാരായ് സന്മാര്ഗ്ഗം പണ്ടാരാണ്ടോ പാടിത്തീര്‍ന്ന പഴങ്കഥയായി വേഷത്തിനു റേഷനായി പണ്ടത്തെ പണ്ടം മുഴുവന്‍ പണയക്കാര്‍ കൊണ്ടുപോയി ആനയെവിറ്റവര് ആ വശാലീ കാളയെവില്ക്കും കോലമായി വേഷത്തിനു റേഷനായി |