പ്രസാദചന്ദന വരക്കുറി അണിയും (മുപ്പത്തിരണ്ടാം നാള്‍ )
This page was generated on April 27, 2024, 4:33 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംജോണ്‍സണ്‍
ഗാനരചനജോ മിലന്‍
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:44:54.
 
പ്രസാദ ചന്ദന വരക്കുറി അണിയും
പ്രമോദമുഖിയാം പൊന്നുഷസ്സേ
നിന്റെ താലങ്ങളിൽ ഇലക്കീറുകളിൽ
പ്രസാദ ചന്ദനം ഏറെയുണ്ടോ
(പ്രസാദ ചന്ദന....)

മഞ്ഞിൻ തിരകളിൽ മുങ്ങിയുണർന്നു
മനോഹരീ നീയണയുമ്പോൾ (2)
ഋതുസ്നാതേ നിന്നംഗസൗരഭ്യം (2)
എന്നിൽ ലഹരിയായ് ലഹരിയായ് പടരുകില്ലേ
(പ്രസാദ ചന്ദന....)

ആരും കൊതിക്കുന്ന പൂവുടൽ തൊടുവാൻ
ആരോമലേ ഇനി ദാഹമായി (2)
ഋതുവിന്റെ തേരിൽ നീ വരികയില്ലേ (2)
എന്നിൽ കവിതയായ് കവിതയായ് പടരുകില്ലേ
(പ്രസാദ ചന്ദന....)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts