കറുത്ത രാവിന്റെ [M] (നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക )
This page was generated on April 30, 2024, 9:19 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംജോണ്‍സണ്‍
ഗാനരചനമുല്ലനേഴി
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കുഞ്ചാക്കോ ബോബൻ ,സം‌യുക്താ വർമ്മ ,ഒടുവിൽ ഉണ്ണികൃഷ്ണൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:44:23.

കറുത്ത രാവിന്റെ കന്നിക്കിടാവൊരു വെളുത്ത മുത്ത്
കടൽ കടന്നും കണ്ണീർ കടഞ്ഞും പിറന്ന മുത്ത്
വെളുത്ത മുത്തിനു തണലു നൽകാൻ നീലക്കുടയുണ്ട്
വെളുത്ത മുത്തിനു കിടന്നുറങ്ങാൻ വെളിച്ചപ്പൂവുണ്ട്

വെളിച്ചപ്പൂവിനു തപസ്സിരുന്നു താമരപ്പെണ്ണ്
താമരപ്പെണ്ണിനു താലി പണിയാൻ താരകപ്പൊന്ന് (2)
പൊന്നുരുക്കി പൊന്നുരുക്കി പൂനിലാവാക്കി
എന്നിട്ടും മാനത്തെ മുത്തുക്കുടത്തിന്റെ കണ്ണു തുറന്നീലാ
(കറുത്ത രാവിന്റെ...)


കണ്ണു തുറന്നപ്പോൾ അന്തിപ്പെണ്ണിനെ കണ്ടു മോഹിച്ചു
വിണ്ണിന്റെ തീരത്തെ വീട്ടിലേക്കവൻ കുതി കുതിച്ചു (2)
കുതിച്ചു ചെന്നപ്പോൾ ഇരുളിൻ കൂരയിൽ അവളൊളിച്ചു
മദിച്ചു വന്നൊരു മുത്തോ കടലിൻ മടിയിൽ വീണു
(കറുത്ത രാവിന്റെ...)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts