പൊന്നിന്‍ മുത്തേ (അച്ഛന്‍ കൊമ്പത്ത് അമ്മ വരമ്പത്ത്)
This page was generated on May 13, 2024, 6:07 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍മനോ ,സ്വര്‍ണ്ണലത ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജഗതി ശ്രീകുമാര്‍ ,കല്‍പ്പന
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:44:06.


ധും തന ധും തന.....

പൊന്നും മുത്തേ പറക്കും പച്ചത്തത്തേ
നിന്നെക്കൂട്ടാന്‍ കുറുമ്പിന്‍ കൂട്ടൊന്നുണ്ടേ
കൊമ്പൊടുകുഴലൊടു തിരുതുടി തകിലൊടു
മദ്ദളമരമണി കിണികിണിമണിയൊടു
മംഗളമേളവുമായി വരുന്നൊരു മനസ്സിലെ മദഘോഷം

ധിത്തക ധിംതക....
തരിവളക്കയ്യാല്‍ കുടംകൊട്ടിപ്പാടാന്‍
ഇടം വലം വായോ
ആ....
മുളംകിളിപ്പാട്ടില്‍ പദംവെച്ചൊന്നാടാന്‍
സ്വയം പ്രഭേ വായോ
ആളും പൂത്തിരികത്തുമൊരമ്പലമേട്ടിലും
അമ്പിളിപൂത്തൊരു മണ്ഡപനടയിലും
എന്റെമനസ്സിലുമുത്സവലഹര്‍കള്‍ തട്ടിയുണര്‍ത്തി
നിന്നിലുമെന്നിലുമിക്കിളികൂട്ടിയ ചക്കരമുത്തേ
ഇതുവഴിയിതുവഴി വാ

ചിലമ്പിട്ടു പൂവില്‍ കലമ്പുന്നകാറ്റേ
മലര്‍മണം തായോ
ഇലത്തുമ്പില്‍ താനേ തിളങ്ങുന്ന മഞ്ഞേ
കുളിര്‍കണം തായോ
പീലിക്കുമ്പിളൊരുക്കുമൊരമ്പിളി കനവിലൊരിത്തിരിയിത്തിരി
മുത്തണിമണികളെ
ഇങ്ങനെയിങ്ങനെ കോര്‍ത്തുകൊരുത്തൊരു
നിന്റെ കൊഴുത്തുമിനുത്തൊരു മെയ്യിലെ
മാലകള്‍ മണിവളമോതിരമാക്കിടും
ഇതുവഴിയിതുവഴിവാ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts