വിശദവിവരങ്ങള്‍ | |
വര്‍ഷം | 1991 |
സംഗീതം | ജോണ്സണ് |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | എം ജി ശ്രീകുമാർ ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:43:56.
കുയിലമ്മേ കുയിലമ്മേ നിന്റെ കുറുകുഴല്പ്പാട്ടിന്നെവിടെ (2) മയിലമ്മേ മയിലമ്മേ നിന്റെ മഴവിൽ കാവടിയെവിടെ (കുയിലമ്മേ..) ഉണ്ണിയുറുമ്പിനു കാതുകുത്ത് ഇന്നാണിതു വഴി വന്നാട്ടേ (2) ഇട്ടിരിക്കാൻ ഇലത്തടുക്ക് കണ്ടിരിക്കാൻ കണിവിളക്ക് കാതുകുത്താൻ പൊൻതൂശിയുണ്ടൊ കാതിലിടാൻ പൂക്കടുക്കനുണ്ടോ പൂക്കടുക്കനുണ്ടോ (കുയിലമ്മേ...) അമ്മക്കിളിയൊരു വീടു വെച്ചു ഇന്നാണല്ലോ പാലു കാച്ച് (2) ചന്ദനപ്പടി കടന്നകത്തു ചെന്നാൽ ചായുറങ്ങാൻ ആട്ടുമഞ്ചം ആടുന്ന മഞ്ചത്തിലിരുന്നതാരോ ആരെന്നു മാത്രം പറയൂലാ ആരെന്നു പറയൂലാ (കുയിലമ്മേ..) |