സ്വരലയ പല്ലവിയില്‍ (ചെപ്പു കിലുക്കണ ചങ്ങാതി )
This page was generated on April 23, 2024, 8:06 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംജോണ്‍സണ്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മുകേഷ് ,ജഗദീഷ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:43:55.
 
നിസ നിസഗാ നിസഗമധ നിസഗമധനിസ നിസ
നിസഗാ മഗസ ഗസനി സനിധ നിധമ
സനിധമഗസ നിധമഗസ ധമഗസ
ഗസ ഗസ ഗസ ഗസ ഗസ ഗമ

സ്വരലയപല്ലവിയിൽ ചേക്കേറും താളങ്ങൾ
പലദിനരാവുകളിൽ മുന്നേറും മോഹങ്ങൾ
ഒരു കിളി ചിതറിയ തൂവലും പീലിയും
മറുകിളി കൂട്ടും ചെറിയൊരു കൂടിൻ
പുതിയൊരു രൂപം ഓരോ നാളും ഹേയ്
(സ്വരലയപല്ലവിയിൽ...)

പാരിൽ പയ്യെത്തിന്നാൽ പനയും തിന്നാം എന്നല്ലോ തോഴരേ
ഒന്നായ് ഒത്തൊരുമിച്ചാൽ മലയും മറിയുംചൊല്ലല്ലോ കൂട്ടരെ
ഒരു കൈയ്യൊട് കൈ ചേരാം വടിയായ് ഉയരാം
ഒരു തോളോടു തോളൊപ്പം നിന്നിടാം
വിധിശേഖരവും ശുഭജീവിതവും
വരുമീ വഴിയേ വിധി പോലെ
മനോഹരഭാവിയുമാകെയും അനുദിനമതിസരസം
മദഭരിതം സുഖമയമയ്യാ ഹോയ്
(സ്വരലയപല്ലവിയിൽ...)

വാനിൽ പറവക്കൂട്ടം വിതയെറിയാതെ കൊയ്യുന്നു നെന്മണി
ചേറിൽ ചെന്താമരകൾ ഇടമറിയാതെ നേരുന്നു പൊൻ കണി
നറുമുന്തിരി പോലല്ലീ നരജന്മങ്ങൾ
പവിഴം കടലിന്നടിയിൽ നേടിടാം
ഉദയം പുലരും ഹൃദയം മലരും
സമയം തെളിയും നരജീവിത നാടകമേടയിൽ ഈ വിധം അനുപദം
അനവരതം അനുനിമിഷം പൊരുതണം അയ്യാ ഹോയ്
(സ്വരലയപല്ലവിയിൽ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts