ഇതുവരെ പെണ്ണൊരു (കളിയല്ല കല്ല്യാണം )
This page was generated on April 30, 2024, 10:21 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1968
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനഡോ ബാലകൃഷ്ണൻ
ഗായകര്‍എല്‍ ആര്‍ ഈശ്വരി ,ലത രാജു ,ശ്രീലത നമ്പൂതിരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:37:34.
 
ഇതുവരെ പെണ്ണൊരു പാവം
ഇന്നോ പുലിയുടെ ഭാവം
കളിവാക്കു കേള്‍ക്കുമ്പോഴെന്തേ പെണ്ണേ
കടമിഴിയില്‍ വല്ലാത്ത കോപം
(ഇതു വരെ)

പനിനീര്‍പ്പൂങ്കരളിന്റെയുള്ളില്‍
ചൊറിയമ്പുഴുവെങ്ങിനെ കേറി
കണ്ണിണയാല്‍ ചൂതാടും നേരം
കള്ളക്കളിയാരു കളിച്ചു
(ഇതു വരെ)

മുല്ലപ്പൂവേതോകാട്ടില്‍
മുള്ളിന്മേല്‍ക്കേറിയുടക്കി
ചുണയേറും സുന്ദരിയാള്‍ക്കിന്നയ്യോ
പ്രണയപ്പനിയെങ്ങിനെ വന്നുകൂടി
(ഇതു വരെ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts