നരന്‍ (നരന്‍ )
This page was generated on May 7, 2024, 5:22 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംദീപക്‌ ദേവ്‌
ഗാനരചനകൈതപ്രം
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍ ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,ഭാവന ,ഇന്നസന്റ് ,മാമുക്കോയ ,വിജേഷ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:42:59.
 
ഓമൽ കണ്മണി ഇതിലെ വാ
കനവിൻ തിരകളിൽ ഒഴുകി വാ
നാടിൻ നായകനാകുവാൻ
എൻ ഓമനേ ഉണര്‌ നീ

അമ്മപുഴയുടെ പൈതലായ്‌
അന്നൊഴുകി കിട്ടിയ കർണ്ണനായ്‌
നാടിനു മുഴുവൻ സ്വന്തമായ്‌
എൻ ജീവനേ വളര്‌ നീ
കുടിൽ മേയുവാൻ മുകിലുകൾ
അതിൽ മാരിവിൽ ചുവരുകൾ
നിനക്കൊരു കുടം കുളിരുമായ്‌
പുതുമഴമണി മഴവരവായ്‌

ഓഹോഹോ ഓ നരൻ ഓഹോ ഞാനൊരു നരൻ
പുതു ജന്മം നേടിയ നരൻ
ഓഹോ നരൻ ഞാനൊരു നരൻ (ഓഹോ..)

ഇരുളിൻകോട്ടയിൽ ഒരു നരൻ
പകലിൻ തിരയിൽ ഒരു നരൻ
പുലരിചിറകുള്ള പറവയായ്‌
നിറസൂര്യനായൊരു നരൻ (ഓഹോ..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts