വിശദവിവരങ്ങള്‍ | |
വര്‍ഷം | 2005 |
സംഗീതം | തേജ് മെര്വിന് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ആരഭി |
അഭിനേതാക്കള്‍ | നന്ദിനി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:42:57.
നവരാത്രിദീപം നിറമാല ചാർത്തും സ്വരമണ്ഡപം തീർത്തൂ നീ ആനന്ദപൂർണ്ണം ഹരിരാഗവർണ്ണം സ്വരരാഗസാന്ദ്രം തീർത്തു നീ വരമുദ്രയായിത്തീർന്നു നീ (നവരാത്രി) തഝണുംതാരിത തരളിതപദമൊരു താമരയായ് വിരിയുന്നു തരംഗകേളികൾ താരാപഥമൊരു തംബുരുവായ് ശ്രുതി ചേരുന്നു പ്രണയം മറ്റൊരു പ്രപഞ്ചസാനുവിൽ താളതരംഗിലമാവുന്നു... പ്രണവതരംഗിലമാവുന്നു... (നവരാത്രി) കടലിൻ നടുവിൽ കല്പനയെഴുതിയ കാകളികൾ തെളിയുന്നു വസന്തസന്ധ്യകൾ വാസരതാരകൾ ശംഖാരവമായ് മാറുന്നു ഹൃദയം മറ്റൊരു സുഗന്ധഗാഥയിൽ വീണാരണിതം തീർക്കുന്നു... വിഭാതരണിതം തീർക്കുന്നു... (നവരാത്രി) |