ഒരേ നോക്കിൽ (ഒറ്റ് )
This page was generated on May 14, 2024, 10:14 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2022
സംഗീതംഎ എച്ച് കാഷിഫ്
ഗാനരചനവിനായക് ശശികുമാർ
ഗായകര്‍ശ്വേത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കുഞ്ചാക്കോ ബോബൻ ,ഈഷ റബ്ബയ്യ
ഗാനത്തിന്റെ വരികള്‍
Last Modified: March 14 2022 12:17:01.

ഒരേ നോക്കിൽ അറിയും മിഴിയേ
ഒരേ വാക്കിൽ അകലാതെ...
കടൽ പോലെ പൊതിയും തിരകളിൽ
ഉടൽ മൂടി മറയാതെ....
ഇമയൊന്നും മൂടാതെ മിഴി നിന്നെ തേടുന്നു
ഒളി മങ്ങും നേരത്തെൻ അരികത്തായിതാ
കനവെണ്ണിത്തീരാതെ കഴിയുന്നോർമ്മകൾ
ഉയിരിൻ ചിറകായ് വരുമോ....
ഓ...ഓ...ഓ...ഓ.....

വരും കാല നിമിഷങ്ങൾ സ്വയം നിന്നിൽ അലിയാം
വെയിൽച്ചൂടിൽ ഞെരിയുമ്പോൾ മുകിൽ പോലെ പൊഴിയാം...
മുറിവിൽ നീ പിടയുമ്പോൾ ചിരിയായ് കവിളിൽ തഴുകാം....
അകന്നാലും തിരികെ നീ അണയും നിമിഷം തിരയാം.....
ഓ...ഓ...ഓ...ഓ..... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts