വിശദവിവരങ്ങള്‍ | |
വര്‍ഷം | 2002 |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | എസ് രമേശന്‍ നായര്‍ |
ഗായകര്‍ | സുജാത മോഹൻ |
രാഗം | രാഗമാലിക |
അഭിനേതാക്കള്‍ | ഫഹദ് ഫാസില്‍ ,ജനാർദ്ദനൻ ,അഗസ്റ്റിൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:42:38.
അരവിന്ദനയനാ നിന്‍ അനുവാദം കൊതിച്ചു ഞാന്‍ അലയുന്ന വഴികള്‍ നീ അറിയുന്നില്ലേ നിനക്കായ് ഞാന്‍ കൊളുത്തുമെന്‍ അനുരാഗ മണിദീപം കിഴക്കു പോന്നുഷസ്സായ് വന്നുദിക്കുന്നില്ലേ അരവിന്ദനയനാ നിന്‍ അനുവാദം കൊതിച്ചു ഞാന്‍ അലയുന്ന വഴികള്‍ നീ അറിയുന്നില്ലേ കുതിരുമെന്‍ നെടുവീര്‍പ്പിന്‍ ചുമടുമായ് ഇളംതെന്നല്‍ ഉടയോനെ തിരഞ്ഞും കൊണ്ടലയുന്നില്ലേ എവിടെയോ മുഴങ്ങുന്നു കുഴല്‍വിളി അതുകേള്‍ക്കെ വിരഹമാം അലകടല്‍ ഇളകുന്നില്ലേ അരവിന്ദനയനാ നിന്‍ അനുവാദം കൊതിച്ചു ഞാന്‍ അലയുന്ന വഴികള്‍ നീ അറിയുന്നില്ലേ നിനക്കായ് ഞാന്‍ കൊളുത്തുമെന്‍ അനുരാഗ മണിദീപം കിഴക്കു പോന്നുഷസ്സായ് വന്നുദിക്കുന്നില്ലേ അരവിന്ദനയനാ നിന്‍ അനുവാദം കൊതിച്ചു ഞാന്‍ അലയുന്ന വഴികള്‍ നീ അറിയുന്നില്ലേ..... |