വിശദവിവരങ്ങള്‍ | |
വര്‍ഷം | 1991 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ശുദ്ധസാവേരി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:42:30.
തിങ്കള്‍വഞ്ചി തുഴഞ്ഞുവരും തങ്കനിലാവിന്റെ കൂട്ടുകാരി കുമാരനാശാനിന്നലെ നിന്നെ വാസവദത്തയാക്കി മഥുരാപുരിയുടെ പുളകമാക്കി (തിങ്കള്‍വഞ്ചി) ഓമല്ക്കൈവള തരിവള കിലുങ്ങുമ്പോള് ഓമനത്തോഴിമാര് കളിയാക്കുമ്പോള്‍ പരിമളമിളകും നിന് മേനി കണ്ടു നാണിക്കുന്നു രാമച്ചവിശറിയും പനിനീരും (തിങ്കള്‍വഞ്ചി) കാലം നിന്നില്‍ കവിതകള്‍ മെനയുമ്പോള്‍ കാമുകഹൃദയങ്ങള്‍ പന്താടുന്നു പദസരനിനദങ്ങള് ചാരുമന്ദസ്മിതം തൂകും കാലിടം തുടക്കാമ്പില്‍ തുളുമ്പുന്നു (തിങ്കള്‍വഞ്ചി) |