മധുരസ്വപ്നങ്ങള്‍ ഊയലാടുന്ന (മേലേപ്പറമ്പില്‍ ആണ്‍വീട് )
This page was generated on April 28, 2024, 2:37 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംജോണ്‍സണ്‍
ഗാനരചനഐ എസ് കുണ്ടൂര്‍
ഗായകര്‍കെ ജെ യേശുദാസ് ,സുജാത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:41:42.


 
(പു) മധുര സ്വപ്നങ്ങള്‍ ഊയ്യലാടുന്ന സ്വര്‍ണ്ണത്തേരില്‍
മൃദുല മോഹങ്ങള്‍ കവിത നെയ്യുന്ന തല്‍പ്പത്തില്‍
തേനൂറും പൂവിന്‍ ആഴങ്ങള്‍ തേടും വണ്ടായ് പിറക്കാഞ്ഞതെന്തേ
കിന്നാരം ചൊല്ലിയാടിയൊരു നീലപ്പൊയ്കയില്‍
നീരാടാം വീണ്ടുമൊരിത്തിരി നേരം
(സ്ത്രീ) മധുര സ്വപ്നങ്ങള്‍ ഊയ്യലാടുന്ന സ്വര്‍ണ്ണ തേരില്‍
മൃദുല മോഹങ്ങള്‍ കവിത നെയ്യുന്ന തല്‍പ്പത്തില്‍

(സ്ത്രീ) പുന്നാരം ചൊല്ലും ഒരു മിന്നലായി തെന്നലായി
വരുമൊരു മന്ദാര പൂവിന്റെ വര്‍ണ്ണത്തേരില്‍
(പു) പുന്നാരം ചൊല്ലും ഒരു മിന്നലായി തെന്നലായി
വരുമൊരു മന്ദാര പൂവിന്‍ തേരില്‍
(സ്ത്രീ) വെള്ളാരം കുന്നിന്റെ താലത്തിലേ വെണ്മേഘക്കൂട്ടങ്ങളില്‍
(പു) താഴ്വാരം തെന്നിയകലും സ്വപ്നങ്ങള്‍ വിണ്ണിലുണരും
വര്‍ണ്ണപ്പൂക്കള്‍ സ്വര്‍ഗ്ഗം തീര്‍ക്കും കാലം

(സ്ത്രീ) മധുര സ്വപ്നങ്ങള്‍ ഊയ്യലാടുന്ന സ്വര്‍ണ്ണ തേരില്‍
മൃദുല മോഹങ്ങള്‍ കവിത നെയ്യുന്ന തല്‍പ്പത്തില്‍
(പു) തേനൂറും പൂവിന്‍ ആഴങ്ങള്‍ തേടും വണ്ടായ് പിറക്കാഞ്ഞതെന്തേ
(സ്ത്രീ) കിന്നാരം ചൊല്ലിയാടിയൊരു നീലപ്പൊയ്കയില്‍
നീരാടാം വീണ്ടുമൊരിത്തിരി നേരം

(പു) മെയ്യാകെ പൂക്കും കഥ നിന്നു പാടി ചൊല്ലിയാടി
വരുമൊരു കൈതപ്പൂ കാറ്റിന്റെ പള്ളിത്തേരില്‍
(സ്ത്രീ) മെയ്യാകെ പൂക്കും കഥ നിന്നു പാടി ചൊല്ലിയാടി
വരുമൊരു കൈതപ്പൂ കാറ്റിന്‍ തേരില്‍
(പു) കരളിലെ മോഹങ്ങള്‍ പൂക്കുന്നിതാ
ഉന്മാദ ഹര്‍ഷങ്ങളായ്
(സ്ത്രീ) പൂന്തിങ്കള്‍ തെന്നിയകലും വിണ്ണോരം മേലേയണയും
ഇന്നീ രാത്രി സ്വര്‍ഗ്ഗം തീര്‍ക്കാന്‍ പോരൂ

(പു) മധുര സ്വപ്നങ്ങള്‍ ഊയ്യലാടുന്ന സ്വര്‍ണ്ണ തേരില്‍
മൃദുല മോഹങ്ങള്‍ കവിത നെയ്യുന്ന തല്‍പ്പത്തില്‍
തേനൂറും പൂവിന്‍ ആഴങ്ങള്‍ തേടും വണ്ടായ് പിറക്കാഞ്ഞതെന്തേ
(ഡു) കിന്നാരം ചൊല്ലിയാടിയൊരു നീലപ്പൊയ്കയില്‍
നീരാടാം വീണ്ടുമൊരിത്തിരി നേരം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts