അല്ലിമലര്‍ക്കാവില്‍ പൂരം (മിഥുനം )
This page was generated on May 15, 2024, 11:55 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍എം ജി ശ്രീകുമാർ
രാഗംകാനഡ
അഭിനേതാക്കള്‍ഉർവ്വശി ,മോഹന്‍ ലാല്‍ ,വിനീത് കുമാർ ,ബേബി അംബിളി ,ഇന്നസന്റ് ,ജഗതി ശ്രീകുമാര്‍ ,തിക്കുറിശ്ശി സുകുമാരൻ നായർ ,സീനത്ത് ,മീനാകുമാരി ,ശങ്കരാടി ,സി ഐ പോള്‍ ,വത്സല മേനോന്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:41:41.

അല്ലിമലര്‍ കാവില്‍ പൂരം കാണാന്‍
അന്നു നമ്മള്‍ പോയി രാവില്‍ നിലാവില്‍
ദൂരെയൊരാല്‍മര ചോട്ടിലിരുന്നു
മാരിവില്‍ ഗോപുര മാളിക തീര്‍ത്തു
അതില്‍ നാമൊന്നായ് ആടി പാടീ
അല്ലിമലര്‍ കാവില്‍ പൂരം കാണാന്‍
അന്നു നമ്മള്‍ പോയി രാവില്‍ നിലാവില്‍

ഒരു പൊന്‍മാനിനെ തേടി നാം പാഞ്ഞു
കാതരമോഹങ്ങള്‍ കണ്ണീരില്‍ മാഞ്ഞു
മഴവില്ലിന്‍ മണിമേട ഒരു കാറ്റില്‍ വീണു
മണ്ണിലെ കളിവീടും മാഞ്ഞുവോ
ഇന്നതും മധുരമോരോര്‍മയായ് (മണ്ണിലെ ...)
മരുഭൂവിലുണ്ടോ മധുമാസ തീര്‍ത്ഥം
അല്ലിമലര്‍ കാവില്‍ പൂരം കാണാന്‍
അന്നു നമ്മള്‍ പോയി രാവില്‍ നിലാവില്‍

വെറുതെ സൂര്യനെ ധ്യാനിക്കുമേതോ
പാതിരാ പൂവിന്റെ നൊമ്പരം പോലെ
ഒരു കാറ്റിലലിയുന്ന ഹൃദയാര്‍ദ്രഗീതം
പിന്നെയും ചിരിക്കുന്നു പൂവുകള്‍
മണ്ണിലേ വസന്തത്തിന്‍ ദൂതികള്‍ (പിന്നെയും ...)
ഋതുശോഭയാകെ ഒരു കുഞ്ഞു പൂവില്‍

അല്ലിമലര്‍ കാവില്‍ പൂരം കാണാന്‍
അന്നു നമ്മള്‍ പോയി രാവില്‍ നിലാവില്‍
ദൂരെയൊരാല്‍മര ചോട്ടിലിരുന്നു
മാരിവില്‍ ഗോപുര മാളിക തീര്‍ത്തു
അതില്‍ നാമൊന്നായ് ആടി പാടീ
അല്ലിമലര്‍ കാവില്‍ പൂരം കാണാന്‍
അന്നു നമ്മള്‍ പോയി രാവില്‍ നിലാവില്‍
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts