മനസ്സുകളുടെ സംഗമം (തറവാട് [ചാതുര്‍വ്വര്‍ണ്ണ്യം] )
This page was generated on May 1, 2024, 10:58 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംരവീന്ദ്രൻ
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സിദ്ദിഖ് ,സുചിത്ര
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:41:18.
മനസ്സുകളുടെ സംഗമം...
മിഴികളിടയും താളം...
കനവുകളള്‍ അതിസുന്ദരം...
നിനവുകളുടെ നൊമ്പരം...
നീയെന്റെ മൗനം മാത്രം...

(മനസ്സുകളുടെ)

അന്നങ്ങള്‍ തരളമിഴിയരയന്നങ്ങള്‍ ദൂതുമായ്
നല്‍കും നിന്‍ പ്രണയമാം ശുഭസന്ദേശം പകരുവാന്‍
അകതരളിരിതളിലൊരമൃത ജലകണിക ഉറവിടും
ഉഷസ്സിനു കണിയുണരാന്‍ നിനവുകളെ ഇനിയിതിലെ

(മനസ്സുകളുടെ)

പൂന്തിങ്കള്‍ത്തളികതന്നിലെ നീര്‍ക്കുമ്പിള്‍ പവിഴമേ
നീ നീര്‍ത്തും പരിഭവത്തിന്‍ പാല്‍ക്കിണ്ണം നുകരുവാന്‍
തുടുവെള്ള മുയലിന്റെ മനസ്സുമായ്
ഇവിടെയെന്‍ കനവുകളുറങ്ങുമ്പോള്‍
ഒരു നിമിഷം - തരു ഹൃദയം തിരുമകളേ

(മനസ്സുകളുടെ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts