ആദ്യത്തെ പ്രേമലേഖനം
ശരത്കാല പുഷ്പങ്ങൾ
Adyathe Premalekhanam (Sharathkaala Pushpangal)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംബോംബെ എസ്‌ കമാല്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:57.


ആദ്യത്തെ പ്രേമലേഖനം ഇന്നെഴുതണം
ആദ്യത്തെ പ്രേമലേഖനം (ആദ്യത്തെ )
എവിടെ തുടങ്ങണം എങ്ങിനെ തുടങ്ങണം
എന്റെ ഹൃദയചോരനെ എന്ത് ഞാന്‍ വിളിക്കണം
ആദ്യത്തെ ... എന്നാദ്യത്തെ ...
എന്റെ ആദ്യത്തെ പ്രേമലേഖനം ഇന്നെഴുതണം
ആദ്യത്തെ പ്രേമലേഖനം

ഓരോ വികാരവും ഓരോരോ വാക്യവും
ആപാദ കാവ്യമധുരമാവണം (ഓരോ )
ആരുമാരും കാണാതെന്‍ അനുരാഗ ലേഖനം
ആയിരം വട്ടമവന്‍ വായിക്കേണം
ആദ്യത്തെ പ്രേമലേഖനം ഇന്നെഴുതണം
ആദ്യത്തെ പ്രേമലേഖനം

മറ്റാരും കാണാതാ മദന നിവേദനം
മണിമാരന്‍ വായിച്ചൊന്നു മുത്തണം (മറ്റാരും )
മറ്റാരുമറിയാതെ മാറോടണയ്ക്കണം
മധുരമാം സ്വപ്‌നങ്ങള്‍ കണ്ടിടേണം
ആദ്യത്തെ പ്രേമലേഖനം ഇന്നെഴുതണം
ആദ്യത്തെ പ്രേമലേഖനം

എന്നാദ്യ ലേഖനം എന്‍ പ്രണയ ലേഖനം
കണ്ണീരാല്‍ തീര്‍ത്ത പരിവേദനം (എന്നാദ്യ )
എന്നാത്മദുഃഖത്തിന്‍ മണിവീണാവാദനം
ഇന്നവന്‍ കാണണം കേട്ടിടേണം
ആദ്യത്തെ ... എന്നാദ്യത്തെ
എന്റെ ആദ്യത്തെ പ്രേമലേഖനം ഇന്നെഴുതണം
(ആദ്യത്തെ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts