സ്നേഹത്തിൻ
ക്രൈസ്റ്റ് ദ സേവിയർ
Snehathin (Christ The Savior)
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംകെ കെ ആന്റണി
ഗാനരചനഫാ ആബേൽ സി എം ഐ
ഗായകര്‍വാണി ജയറാം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 20 2022 15:16:37.
സ്നേഹത്തിൻ മലരുകൾ തേടി
തേടി വരുന്നു വരുന്നു ദൈവം
ഹൃദയത്തിൽ പാർപ്പിടം തേടി
തേടി വരുന്നു വരുന്നു ദൈവം (സ്നേഹത്തിൻ)

ആരു നീ പാപിയാമെന്നിൽ വന്നു
വാഴുവാൻ ആശ കൊള്ളുന്നു
സ്നേഹമേ മണൽക്കാട്ടിൽ ശീതള
നീർത്തടാകം തീർത്തിടുന്നു നീ (സ്നേഹത്തിൻ)

മലരുകൾ വിരിച്ചില്ലല്ലോ
നിനക്കായ് തോരണം ചാർത്തിയില്ലല്ലോ
വരണമേ പരിമളം തൂകി
എന്റെ കരളിനുള്ളിൽ കതിര് വീശാൻ (സ്നേഹത്തിൻ)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts