വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | കെ രാഘവന് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | സുജാത മോഹൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:26:51.
കായലിൻ വക്കത്തെ കറുത്ത മണ്ണിൽ പണ്ട് കാക്കിരിപ്പൂക്കിരി കളിച്ചിരുന്നു (2) ഒളിച്ചൂ പിന്നെ പിടിച്ചൂ പിന്നെ ഒരു കൊച്ചു പുളിങ്കുരു ഒരു കയ്യിൽ ഒളിപ്പിച്ചിട്ടൊരു ചോദ്യം അന്നു നീ ചോദിച്ചു (ഒളിച്ചു..) ഇക്കാക്ക എന്റെ ഇക്കാക്ക എക്കൈ പൊക്കാക്കാ (കായലിൻ വക്കത്തെ...) കഴിഞ്ഞൂ കാലം കഴിഞ്ഞു നമ്മൾ കടന്നു നടന്നു രണ്ടു വഴിയ്ക്കു പോയി കാലത്തിൻ കടമ്പകൾ അനവധി കടന്നിട്ടും ഇന്നും ഞാൻ പണ്ടത്തെ കളിയോർക്കുന്നു (കഴിഞ്ഞൂ..) ഇക്കാക്ക എന്റെ ഇക്കാക്ക എക്കൈ പൊക്കാക്കാ (കായലിൻ വക്കത്തെ...) അകന്നൂ നമ്മൾ അകന്നൂ പാരിൽ ഇനിയൊത്തു ചേരാത്തൊരിരു കൈവഴികളായി മരുഭൂവിൻ ശൂന്യതയിൽ പിരിഞ്ഞിട്ടും നാം കനവിങ്കൽ നിന്റെ സ്വരം കേൾപ്പൂ (അകന്നൂ..) ഇക്കാക്ക എന്റെ ഇക്കാക്ക എക്കൈ പൊക്കാക്കാ (കായലിൻ വക്കത്തെ...) | |